ജിദ്ദ - ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കൂറ്റന്‍ സൗദി പതാക പറത്തിയുള്ള, സിവില്‍, സൈനിക വിമാനങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന പ്രകടനങ്ങളും വിസ്മയകരമായ ഡ്രോണ്‍ പ്രകടനവും നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. സെപ്റ്റംബര്‍ 23 ന് റിയാദ്, തായിഫ്, അല്‍ബാഹ, അസീര്‍, തബൂക്ക് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 20 ന് ജിദ്ദ നോര്‍ത്ത് കോര്‍ണിഷിലും 27 ന് അല്‍കോബാര്‍ കോര്‍ണിഷിലും സിവില്‍, സൈനിക വിമാനങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന പ്രകടനങ്ങള്‍ നടക്കും.
റോയല്‍ ഗാര്‍ഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, ദേശീയ സുരക്ഷാ സേന, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, മതാറാത്ത് കമ്പനി, സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനി, സൗദി ഏവിയേഷന്‍ ക്ലബ്ബ്, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ), ഫ്‌ളൈ നാസ് എന്നിവ പരിപാടികളില്‍ പങ്കാളിത്തം വഹിക്കും. കുതിരകളും സൈനിക വാഹനങ്ങളും റോയല്‍ ഗാര്‍ഡ്, നാഷണല്‍ ഗാര്‍ഡ്, അതിര്‍ത്തി സുരക്ഷാ സേന എന്നിവയില്‍ നിന്നുള്ള മ്യൂസിക് സംഘങ്ങളും മറ്റും അണിനിരക്കുന്ന സൈനിക പരേഡും പ്രധാന നഗരങ്ങളില്‍ നടക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
റിയാദ് ബോളിവാര്‍ഡ് സിറ്റി, ജിദ്ദ പ്രൊമിനേഡ്, ദമാം കിംഗ് അബ്ദുല്ല പാര്‍ക്ക്, അല്‍കോബാര്‍ കോര്‍ണിഷ്, അല്‍ഹസ കിംഗ് അബ്ദുല്ല പാര്‍ക്ക്, ബുറൈദ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്, അബഹ അല്‍സദ്ദ് പാര്‍ക്ക്, മദീന കിംഗ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്ക്, ഹായില്‍ അല്‍സലാം പാര്‍ക്ക്, തബൂക്ക് അല്‍നസീം സെന്‍ട്രല്‍ പാര്‍ക്ക്, അല്‍ബാഹ പ്രിന്‍സ് ഹുസാം പാര്‍ക്ക്, സകാക്കയിലെ അല്‍ജൗഫ് നഗരസഭാ പാര്‍ക്ക്, ജിസാന്‍ കോര്‍ണിഷ് നടപ്പാത, നജ്‌റാന്‍ അല്‍ജാമിഅ ഡിസ്ട്രിക്ട് ഇസ്‌കാന്‍ പാര്‍ക്ക്, തായിഫ് കിംഗ് അബ്ദുല്ല പാര്‍ക്ക്, അറാര്‍ വാട്ടര്‍ ടവര്‍ എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങളുമുണ്ടാകും.
സെപ്റ്റംബര്‍ 23 ന് രാത്രി ഒമ്പതിന് റിയാദ് ബോളിവാര്‍ഡിനു സമീപം മാനത്ത് വിസ്മയം വിരിച്ച് ഡ്രോണ്‍ പ്രദര്‍ശനം നടക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ചിത്രങ്ങളും സൗദി പതാകയും ഡ്രോണുകള്‍ ഉപയോഗിച്ച് മാനത്ത് തീര്‍ക്കും.