Sorry, you need to enable JavaScript to visit this website.

മണ്ണാങ്കട്ടിയുമായി നയന്‍താര ; തമിഴ് യൂട്യൂബര്‍ ഡ്യൂഡ് വിക്കി സംവിധാനം

ചെന്നൈ- നയന്‍താര നായികയായ ആദ്യ ബോളിവുഡ് ചിത്രം ജവാന്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴാ താരത്തിന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണാങ്കട്ടി സിന്‍സ് 1960 എന്നാണ് നയന്‍സിന്റെ പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. തമിഴിലെ പ്രശസ്ത യൂട്യൂബര്‍ ഡ്യൂഡ് വിക്കിയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രിന്‍സ് പിക്‌ചേര്‍സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ് മണ്ണാങ്കട്ടി സിന്‍സ് 1960 നിര്‍മ്മിക്കുന്നത്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സെപ്റ്റംബര്‍ 18ന് പുറത്തിറക്കി. ആര്‍.ഡി രാജശേഖറായിരിക്കും ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സീന്‍ റോള്‍ഡന്‍ ആണ്. ജി മദന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. യോഗി ബാബു, ദേവ ദര്‍ശിനി, ഗൗരി കൃഷ്ണ, നരേന്ദ്ര പ്രശാന്ത് എന്നിവര്‍ ആയിരിക്കും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

സൂപ്പര്‍ഹിറ്റ് ചിത്രമായ ജവാന് ശേഷം നയന്‍താരയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'ഇരൈവന്‍' ആണ്. ജയം രവി ആണ് ഇരൈവനില്‍ നായകനായി എത്തുന്നത്.
ബോളിവുഡിലെ ആദ്യ ചിത്രം തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിന്റെ സന്തോഷത്തിലുള്ള ലേഡി സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തെയും ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്.

 

Latest News