കൊച്ചി- നടന്‍ രഞ്ജിത്തിന്റെ ലീല എന്ന സിനിമ മുത്തുച്ചിപ്പി വായിക്കുന്നതിനെക്കാള്‍ മോശമാണെന്ന് നടന്‍ വിനായകന്‍. രഞ്ജിത്തിന്റെ ലീല എന്ന സിനിമ അശ്ലീല പ്രസിദ്ധീകരണമായ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകന്‍ കുറ്റപ്പെടുത്തി. ഒരു ആനയുടെ പുറത്തു കയറി ഒരു സ്ത്രീയെ ഭോഗിക്കുന്ന ഒരു രംഗം ലീല എന്ന സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്. അത്രയും മോശപ്പെട്ട ഒരാളല്ല വിനായകന്‍. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് വിനായകന്‍ ചോദിച്ചു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നും തന്നെ തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിനായകന്‍ പറഞ്ഞു.
'ലീല എന്നൊരു സിനിമ കണ്ടിട്ടുണ്ടോ, അതും മുത്തുച്ചിപ്പിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്. ഒരു ആനയുടെ പുറത്തു കയറി ഒരു സ്ത്രീയെ ഭോഗിക്കുന്ന ഒരു രംഗം ലീല എന്ന സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്. അത്രയും മോശപ്പെട്ട ഒരാളല്ല വിനായകന്‍. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്? ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. പണ്ട് തന്നെ ഇവരെയൊക്കെ തുടച്ചു കളഞ്ഞതാണ്. ഇത്തരത്തിലുള്ളവരാണ് സമൂഹത്തിനെ നശിപ്പിക്കുന്നത്. ഇവരെയൊക്കെ പൊളിച്ചു കളയണം. എന്നിട്ട് ഇവര്‍ക്കൊക്കെ എഴുത്തുകാരന്‍, സാഹിത്യകാരന്‍ എന്ന ലേബലും കൊടുക്കുന്നുവെന്നാണ് വിനായകന്റെ വാക്കുകള്‍.