വോൾവോ കാർ ഇന്ത്യയുടെ ഏറെ കാത്തിരുന്ന പുതിയ മോഡൽ ഇലക്ട്രിക് സി 40 റീചാർജ് പുറത്തിറങ്ങി. നികുതി കൂടാതെ 61.25 ലക്ഷമാണ് പ്രാരംഭ എക്‌സ്-ഷോറൂം വില. ബുക്കിങ് പൂർണമായും വോൾവോ വെബ്സൈറ്റിൽ ഓൺലൈനിലാണ്. കർണാടകയിൽ നിന്ന് അസംബിൾ ചെയ്യുന്ന വോൾവോയുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ മോഡലാണ് സി 40 റീചാർജ്. 11 കിലോവാട്ട് ചാർജറാണുള്ളത്. ഇന്ത്യയിൽ എല്ലാ വർഷവും ഒരു പുതിയ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയതിന്റെ അവതരണം. വോൾവോയുടെ ആദ്യത്തെ തനത് ഇലക്ട്രിക് കാറാണ് സി 40 റീചാർജ്. തുകൽ രഹിതമാണ് ഇന്റീരിയറുകൾ. യൂറോ എൻ.സി.എ.പി 5സ്റ്റാർ റേറ്റിംഗുണ്ട്. ഒരു സമ്പൂർണ ഇലക്ട്രിക് കാറായി വേർതിരിക്കുന്ന ശ്രദ്ധേയമായ പല സവിശേഷതകളും കാറിനുണ്ട്. 3 വർഷത്തെ വാറന്റി, 3 വർഷത്തെ സേവന പാക്കേജ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയോടൊപ്പം തടസ്സരഹിതമായ ഉടമസ്ഥത പാക്കേജും ഉൾപ്പെടുത്തിയിട്ടുണ്ട്.ഡബ്ല്യൂ.എൽ.ടി.പി പ്രകാരം 530 കിലോമീറ്ററും ഐ.സി.എ.ടി ടെസ്റ്റിംഗ് വ്യവസ്ഥകൾ അനുസരിച്ച് 683 കിലോമീറ്ററും ഒറ്റ ചാർജിൽ സാധ്യമാകുന്നു. സി408 എച്ച്.പി പവർ, 660 എൻ.എം ടോർക്ക്, 78 (കിലോവാട്ട് ഔർ) ബാറ്ററി, 0-100 കി.മീ - 4.7 സെ. ആക്സിലറേഷൻ, 8 വർഷം/160,000 കി.മീ ബാറ്ററി വാറന്റി, 180 കി.മീ ഉയർന്ന വേഗം തുടങ്ങിയവ സവിശേഷതകളാണ്.