മേലാറ്റൂര്‍- മാസങ്ങള്‍ മുമ്പ് മകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മക്ക് നേരെ അതേ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ തമിഴ്‌നാട് ഉക്കടം സ്വദേശിയായ കാജാ ഹുസൈന്‍ (39), മുള്ളിയാകുര്‍ശി കീഴുവീട്ടില്‍ മെഹബൂബ് (58), പന്തലംചേരി അബ്ദുള്‍നാസര്‍ (32) എന്നിവരെ മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടമ്മ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് പോലീസ് പിടിയിലായി ജയിലില്‍ നിന്നിറങ്ങിയ സംഘാംഗങ്ങള്‍ നേരത്തെ പറഞ്ഞുറപ്പിച്ച തുകയെ ച്ചൊല്ലി വീട്ടമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് മാരകായുധങ്ങളുമായി മുള്ളിയാകുര്‍ശിയിലുള്ള വീട്ടിലെത്തി വീട്ടമ്മയായ തച്ചാംകുന്നന്‍ നഫീസയെ ആക്രമിക്കുകയും വീട് അടിച്ചുപൊളിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മേയ് ഒന്നിന് പ്രതികള്‍ വീട്ടമ്മയുടെ നിര്‍ദേശ പ്രകാരം മകന്റെ സ്‌കൂട്ടര്‍ കത്തിച്ചിരുന്നു. ഇതിന്റെ തുകയെ ചൊല്ലിയുള്ള തര്‍ക്കം കാരണമാണ് പ്രതികള്‍ വീണ്ടും അറസ്റ്റിലായത്. പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ മുരുകേശന്‍, പോലീസുകാരായ അനീഷ് പീറ്റര്‍, ഷിജു, രാജേഷ്, സുരേന്ദ്ര ബാബു, അമീന്‍ എന്നിവരും അന്വേഷണ സംഘത്തിലുായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)