കൊൽക്കത്ത-തട്ടിപ്പ് കേസിൽ ബോളിവുഡ് നടി സറീൻ ഖാനെതിരെ കൊൽക്കത്ത കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2016ലാണ് ഇവർക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൊൽക്കത്തയിലെ സീൽദാ കോടതിയിൽ നടിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാൽ, സറീൻ ഖാൻ ജാമ്യത്തിന് അപേക്ഷിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)