Sorry, you need to enable JavaScript to visit this website.

തോറ്റംപാട്ടുറയുന്ന മലേപൊതി സെപ്റ്റംബര്‍ 20ന് എച്ച്ആര്‍ ഒടിടിയില്‍ റിലീസ്

കൊച്ചി- സിംഗിള്‍ ബ്രിഡ്ജ് ഫിലിംസിന്റെ ബാനറില്‍  ധര്‍മ്മരാജ് മങ്കാത്ത് നിര്‍മ്മിച്ച് ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിര്‍വഹിച്ച തോറ്റംപാട്ടുറയുന്ന മലേപൊതി ചിത്രം ഈ മാസം 20ന് റിലീസാകും. എച്ച്. ആര്‍. ഒ. ടി. ടിയിലാണ് ചിത്രം റിലീസ് ആകുന്നത്. 

മീനാക്ഷി, മനോജ് ഗിന്നസ്, സാജു കൊടിയന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സോണി സായ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സോണി സായിയെ കൂടാതെ ആര്യ ലക്ഷ്മി കൈതക്കല്‍, ബാലകൃഷ്ണന്‍ സമന്വയ എന്നിവരാണ് ഗാനങ്ങളുടെ വരികള്‍ എഴുതിയത്. . മധു ബാലകൃഷ്ണനും സോണി സായിയുമാണ് ഗാനങ്ങള്‍ ആലപിച്ചത്. 

ഛായാഗ്രഹണം: മാര്‍ട്ടിന്‍ മിസ്റ്റ്, അജു ഈപ്പന്‍, പ്രകാശ് രാമചന്ദ്രന്‍, എഡിറ്റിംഗ്: സുധീഷ് ബാലന്‍, പി. ആര്‍. ഒ: എം. കെ. ഷെജിന്‍. 

ചിത്രത്തില്‍ ഫസല്‍ വല്ലന, സഞ്ചു നെടുംകുന്നേന്‍, സുന്ദര്‍ വാര്യര്‍, ബേബി സാത്വിക, നീതു നായര്‍, അഞ്ജലി, അര്‍ച്ചന ദേവി, എബി അടൂര്‍, ജോഹന്‍, മണികണ്ഠന്‍ മായന്നൂര്‍, മനോജ് നെടുമങ്ങാട്, പന്തളം പ്രസാദ്, അന്‍പ്, ജയകുമാര്‍ ചെല്ലന്‍, അനില്‍ പറക്കാട്, സലിം ആര്‍ അജി, രാജീവ് പള്ളത്ത്, മനോജ് വി പിള്ള, ഷൈന്‍ വിശ്വം, മനോജ് മധു, ശ്രീക്കുട്ടന്‍, ശ്രീജിത്ത്, സന്ധ്യ തൊടുപുഴ, പൂജ രാജ്, അനില, രമ്യ രാജന്‍, സൂരജ് കൃഷ്ണ, സ്വാതി, വിജയശ്രീ, സംഗീത, രാജി മോഹനന്‍, ഗൗരി, സന്ദീപ് മായന്നൂര്‍, പ്രവീണ്‍ തുടങ്ങി ഒട്ടേറെ കലാകാരന്മാര്‍ അഭിനയിക്കുന്നു.

Latest News