ന്യൂദല്‍ഹി- മധ്യവയസ്‌കന്‍ പട്ടിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനില്‍ പ്രധാന തസ്തികയില്‍ ജോലി ചെയ്തിരുന്ന പവന്‍ മല്‍ഹോത്ര എന്നയാള്‍ക്കെതിരെയാണ് കേസ്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടയാളെ പ്രതിയുടെ മകനും കുടുംബാംഗങ്ങളും ചേര്‍ന്ന് മര്‍ദിച്ചതായി ആനിമല്‍ ആക്ടിവിസ്റ്റ് തരണ സിംഗ് ആരോപിച്ചു. 2019 മുതല്‍ ഇയാള്‍ പട്ടിയുമായുള്ള വേഴ്ച തുടങ്ങിയിരുന്നുവെന്ന് പറയുന്നു.
അര്‍ദ്ധനഗ്‌നനായ മനുഷ്യന്‍ പട്ടിയില്‍ തന്റെ സ്വകാര്യഭാഗം തിരുകുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. ഈ പ്രവൃത്തിയെ അപലപിക്കാനും മൃഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പരാതിപ്പെടാനും നിരവധി മൃഗാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നു.
പ്രതിക്കെതിരെ പ്രകൃതിവിരുദ്ധമായ കുറ്റങ്ങള്‍ക്കാണ് കേസ് ഫയല്‍ ചെയ്തത്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ്എ) അംഗമായ എബി എന്നയാളാണ് രജൗരി ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. തെരുവ് നായ്ക്കളെ പവന്‍ മല്‍ഹോത്ര ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് അറിയിക്കാനാണ് പോലീസിനെ സമീപിച്ചത്. അവഗണിച്ചാല്‍ ഇയാള്‍ സ്ത്രീകള്‍ക്കെതിരെയും ഹീനമായ ക്രൂരതകള്‍ ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
ഈ മനുഷ്യന്‍ 2019 മുതല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ചുറ്റുമുള്ള എല്ലാവര്‍ക്കും ഇത് അറിയാമായിരുന്നിട്ടും ഇതുവരെ പ്രശ്‌നം അവഗണിച്ചുവെന്നും ഗരിമ ബജാജ് എന്ന് അറിയപ്പെടുന്ന ഒരു മൃഗസ്‌നേഹി ട്വീറ്റ് ചെയ്തു.
പവന്‍ മല്‍ഹോത്രയുടെ തെറ്റുകള്‍ തുറന്നുകാട്ടിയതോടെ കുറ്റവാളിയുടെ കുടുംബം അക്രമാസക്തമായിരിക്കുകയാണെന്ന് പ്രശസ്ത മൃഗാവകാശ പ്രവര്‍ത്തക തരണ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ പട്ടിയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യുകയും കാര്യം പുറത്തുകൊണ്ടുവരുകയും ചെയ്തയാളെ പവന്റെ മകനും മറ്റ് കുടുംബാംഗങ്ങളും മര്‍ദിച്ചു. ശബ്ദമില്ലാത്ത മൃഗങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് അവരെ പട്ടാപ്പകല്‍ വടികൊണ്ട് ആക്രമിച്ചത്.
പ്രസിഡന്റ് ബി.ആര്‍.മല്‍ഹോത്രയുടെയും സെക്രട്ടറി എന്‍.സി. ജെയിനിന്റെയും നേതൃത്വത്തിലുള്ള 'നിസ്‌കാം സേവാ സമിതി' എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പവന്‍ മല്‍ഹോത്ര ദല്‍ഹിയിലെ സുഭാഷ് നഗറില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, സമിതിയുടെ ഭാരവാഹികളുടെ മരണത്തെ തുടര്‍ന്ന് യൂണിറ്റ് പ്രവര്‍ത്തനരഹിതമായി. പ്രതി 'ഓം സായ് റാം പ്രോപ്പര്‍ട്ടീസ്' എന്ന പേരില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു.
ब्लॉक 6, सुभाष नगर, दिल्ली
— Ashish Sharma (@AS_Ashish_AS) September 15, 2023
पवन मल्होत्रा नामक अधेड़ उम्र व्यक्ती पर मासूम कुत्तों के लगातार बलात्कार करने पर धारा 377 IPC में FIR दर्ज.
काफी दिनों से बना रहा था मासूम पशुओं को अपनी गंदी हवस का शिकार.
क्या ऐसे व्यक्ति समाज मे बच्चों के लिए खतरा साबित नहीं होंगे?@PMOIndia pic.twitter.com/asccKxxjZd