ന്യൂദല്‍ഹി- ലിബിയയില്‍ മാഫിയക്ക് വില്‍പന നടത്തിയെന്ന് പറയുന്ന നാല് ഇന്ത്യക്കാരെ മോചിപ്പിച്ച് നാട്ടിലെത്തിച്ചു. വെള്ളക്കുപ്പികള്‍ മുന്നില്‍ സൂക്ഷിക്കാറുണ്ടായിരുന്നുവെങ്കിലും ജോലി തീരുന്നതുവരെ കുടിക്കാന്‍ അനുവദിച്ചില്ലെന്ന് ദല്‍ഹിയിലെത്തിയ 19 കാരനായ മന്‍പ്രീത് സിംഗ് പറഞ്ഞു. തന്നെയും മറ്റു ഇന്ത്യക്കാരേയും ലിബിയയില്‍ അടിമകളായി വില്‍ക്കുയായിരുന്നുവെന്ന് മന്‍പ്രീത് പറയുന്നു.
പര്‍വേഷ് കുമാര്‍, മന്‍പ്രീത് സിംഗ്, രോഹിത്, സുഖ്‌വീന്ദര്‍ സിംഗ് എന്നിവരെയാണ് ലിബിയയില്‍നിന്ന് മോചിപ്പിച്ച് വെള്ളിയാഴ്ച രാവിലെ ദല്‍ഹിയിലെത്തിച്ചത്.
ഇറ്റലിയില്‍ ജോലി നല്‍കാമെന്ന് ട്രാവല്‍ ഏജന്റുമാര്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ യുവാക്കള്‍ ലിബിയയിലേക്ക് പോയത്. ഇന്ത്യയില്‍ നിന്ന് ദുബായിലെത്തി അവിടെ നിന്ന് ഈജിപ്ത് വഴിയാണ് കൊണ്ടുപോയത്. ലിബിയയില്‍ എത്തിച്ച് സുവാരാ സിറ്റിയില്‍ പാര്‍പ്പിച്ചു.
നിരന്തരം ശിക്ഷ അനുഭവിക്കേണ്ടിവന്നുവെന്നും വളരെ കുറിച്ച് റൊട്ടികൊണ്ട് മാത്രം ജീവിക്കേണ്ടി വന്നുവെന്നുമാണ് ഇവര്‍ ലിബിയയിലുണ്ടായ ദുരനുഭവങ്ങള്‍ ഓര്‍മിക്കുന്നത്. ഒന്നിലധികം തവണ തങ്ങള്‍ തൊഴിലാളികളായി വില്‍ക്കപ്പെട്ടുവെന്നും പറയുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 ഇന്ത്യന്‍ യുവാക്കളെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം ലിബിയയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എയര്‍പോര്‍ട്ടില്‍ കാത്തിരുന്ന മന്‍പ്രീതിന്റെ അമ്മ സത് വീര്‍ കൗര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മകനെ സ്വീകരിച്ചത്. മാസങ്ങളോളം അവനോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അവന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ വേദന കടിച്ചിറക്കിയാണ് കഴിഞ്ഞതെന്നും ഒടുവില്‍ എന്റെ കുട്ടി തിരിച്ചെത്തിയെന്നും കൗര്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.
മകനെ കെട്ടിപ്പിടിച്ച് കരഞ്ഞ കൗര്‍ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ ഒരു പാക്കറ്റ് പലഹാരങ്ങളും കൊണ്ടുവന്നിരുന്നു.
22 കാരനായ സുഖ്‌വീന്ദര്‍ സിംഗിനെ സ്വീകരിക്കാനെത്തിയ സഹോദരിയും വികാരാധീനയായി.
ജോലിക്ക് പോയ അവനുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും എല്ലാവരേയും ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും സഹോദരി പറഞ്ഞു.