ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. എന്നാല്‍ പുത്തിരയില്‍ കല്ലുകടിച്ചതായാണ് അനുഭവം. ഫിര്‍ ദില്‍ ദോ മോഡി (ഒരിക്കല്‍ കൂടി മോഡിക്ക് നിങ്ങളുടെ ഹൃദയം നല്‍കു) എന്നതാണ് ബിജെപിയുടെ ഇത്തവണത്തെ പ്രചരണ വാചകം. എന്നാല്‍ ഇതേ വാചകം ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോള്‍ അര്‍ത്ഥം മാറിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ബിജെപി. ബിജെപി വക്താവ് തജീന്ദര്‍ സിംഗ് ബഗ്ഗയുടെ ട്വീറ്റില്‍ വാക്കുകള്‍ കൂട്ടിയെഴുതിയപ്പോള്‍ ഡില്‍ഡോ എന്നായിപ്പോയി. സെക്‌സ് ടോയി എന്നാണ് ഇതിന്റെ അര്‍ത്ഥം. പിന്നീട് ഈ ട്വീറ്റ് സോഷ്യല്‍ മീഡിയ എറ്റെടുക്കുകായാരിന്നു. നിരവധി ട്രോളുകളാണ് ഇപ്പോള്‍ ഈ വാചകത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്. അബദ്ധം മനസ്സിലായതോടെ ട്വീറ്റ് പിന്‍വലിച്ച് ബഗ്ഗ തെറ്റ് തിരുത്തി വീണ്ടും ട്വീറ്റ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും സ്‌ക്രീന്‍ ഷോട്ടുകളിലൂടെ പഴയ ട്വീറ്റ് ട്രോളുകളില്‍ നിറഞ്ഞിരുന്നു. ബഗ്ഗയ്‌ക്കെതിരേയം ട്രോളുകള്‍ ഉണ്ടായി. പിന്നീട് ബഗ്ഗ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്‌തെങ്കിലും ട്വിറ്ററില്‍ ട്രോളുകള്‍ നിറയുകയാണ്