ബോളിവുഡ് താരം കങ്കണ റണാവത്ത് മോഡിയെ പുകഴ്ത്തി രംഗത്തെത്തി. 2019ല്‍ മോഡി വീണ്ടും വരുമെന്ന കാര്യത്തില്‍ കങ്കണയ്ക്ക് സംശയമില്ല. ചലോ ജീത്തേ ഹേ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സംസാരിക്കവേയാണ് കങ്കണ റണാവത്ത് മോഡിയെ വാഴ്ത്തിയത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് മോഡി. അദ്ദേഹം പ്രധാനമന്ത്രിയായത് മാതാപിതാക്കളുടെ പരിശ്രമം കൊണ്ടല്ല. ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് അദ്ദേഹം. കഠിന പ്രയത്‌നത്തിലൂടെയാണ് മോഡി പ്രധാനമന്ത്രി പദത്തിലെത്തിയത്. 2019ലെ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷവും മോഡി തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ സംശയിക്കേണ്ട സാഹചര്യമില്ല. അഞ്ച് വര്‍ഷം എന്നത് കുഴിയില്‍ കിടക്കുന്ന ഒരു രാജ്യത്തെ രക്ഷപ്പെടുത്തി എടുക്കാനുള്ള വളരെ കുറഞ്ഞ സമയമാണ്. കുഴിയിലായ രാജ്യത്തെ ഉയര്‍ത്തി എടുക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പ്രായമോ അറിവോ തനിക്കില്ല. എന്നാല്‍ സാഹചര്യങ്ങള്‍ അതാവശ്യപ്പെടുന്നുവെങ്കില്‍ രാജ്യത്തിന് വേണ്ടി അതിനും തയ്യാറാണെന്നും കങ്കണ റണാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളിലൊരാള്‍ കങ്കണ ആയിരിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു തുടങ്ങി