ഫറൂഖാബാദ്-ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ബുധനാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പെൺകുട്ടിയെ തിരയുന്നതിനിടെ സമീപത്തെ പറമ്പിൽ നായ്ക്കൂട്ടത്തെ കാണുകായിരുന്നു. ചെയ്തു.മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. ഫോറൻസിക് അന്വേഷണം പൂർത്തിയായതിന് ശേഷമാണ് ബലാത്സംഗം സ്ഥിരീകരിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതിനിടെ, പ്രായപൂർത്തിയാകാത്ത പ്രതിയുടെ വീട്ടുകാർ ഒരു യുവാവാണ് സംഭവത്തിനു പിന്നലെന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.
പെൺകുട്ടിയെ പാടത്താണ് കണ്ടതെന്നും, അവിടെ നിന്ന് പ്രായപൂർത്തിയാകാത്ത കൂട്ടാളിയുമായി ചേർന്ന് മറ്റൊരു വയലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നുമാണ് പ്രതി പറഞ്ഞത്. പിന്നീട് പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം വയലിൽ തള്ളുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.