Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പീഡനക്കേസ് പിൻവലിച്ചില്ല; കാമുകിയെ കൊന്ന് തടാകത്തിൽ തള്ളിയ യുവാവും ഭാര്യയും അറസ്റ്റിൽ

മുംബൈ - പീഡനക്കേസ് പിൻവലിക്കാത്തതിനെ തുടർന്ന് കാമുകിയെ കൊന്ന് ജലാശയത്തിൽ തള്ളിയ യുവാവും സഹായിച്ച ഭാര്യയും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായ നൈന മഹത് (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 
 സംഭവത്തിൽ നൈനയുടെ കാമുകനും ഡിസൈനറുമായ മനോഹർ ശുക്ല (34)യെയും ഭാര്യ പൂർണിമയെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അഞ്ചു വർഷമായി മനോഹറും നൈനയും അടുപ്പത്തിലായിരുന്നു. സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറാണ് മനോഹർ ശുക്ല. മേക്കപ്പ് ആർട്ടിസ്റ്റാണ് നൈന. 
 തന്നെ വിവാഹം കഴിക്കണമെന്ന് നൈന ശുക്ലയോട് ആവശ്യപ്പെട്ടെങ്കിലും ശുക്ല ഇതിന് സമ്മതിച്ചില്ലെന്നാണ് പറയുന്നത്. ഇതിനിടെ 2019-ൽ നൈനയെ ശുക്ലയും വേറെ രണ്ടുപേരും ചേർന്ന് ബലാത്സംഗം ചെയ്ത് ക്രൂരമായി ആക്രമിച്ചതായി ഇവർ പോലീസിൽ പരാതി നൽകി. ഈ കേസ് പിൻവലിക്കാൻ ശുക്ല പലവട്ടം ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 
 കൊന്നശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി 150 കിലോമീറ്ററോളം യാത്രചെയ്ത് ഒരു ജലാശയത്തിൽ തള്ളുകയായിരുന്നു. ശുക്ലയും ഭാര്യയും സ്‌കൂട്ടറിൽ സഞ്ചരിച്ച് ഗുജറാത്തിലെ വൽസദ് തടാകത്തിലാണ് യുവതിയുടെ മൃതദേഹം ഒഴുക്കിയതെന്നാണ് പറയുന്നത്. സംശയം ഇല്ലാതിരിക്കാൻ രണ്ടര വയസുള്ള മകളെയും ഇവർ കൂടെ കൂട്ടിയിരുന്നു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു. 
 2019-ൽ യുവാവും സംഘവും നൈനയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഭാഗ്യത്തിനാണ് ഏറെ നാളത്തെ ചികിത്സയ്ക്കുശേഷം അവർക്ക് ജീവൻ തിരിച്ചുകിട്ടിയതെന്നും സഹോദരി ജയ മഹന്ത് പറഞ്ഞു. ആഗസ്ത് ഒൻപതിന് നൈനയുടെ ജന്മദിനമായിരുന്നു. അന്നോ അതിനുശേഷം ആഗസ്ത് 12നും ഇടയിലോ അവർ താമസിച്ച നൈഗാവ് ഈസ്റ്റിലെ ഫ്ളാറ്റിൽ വച്ചാണ് കൊല നടന്നത്. ആഗസ്ത് 14ന് നൈനയുടെ സഹോദരി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ദുരൂഹത വെളിപ്പെട്ടത്.

Latest News