ജിദ്ദ- വാട്‌സ്ആപ്പില്‍ ആരംഭിച്ച ചാനല്‍ ഫീച്ചര്‍ അടുത്ത ദിവസം മുതല്‍ സൗദി അറേബ്യയിലും ലഭ്യമാകും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് പുതിയ ഫീച്ചറായ 'ചാനല്‍'.
ഇതിലൂടെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പ്രധാനപ്പെട്ട അപ്‌ഡേറ്റുകള്‍ പങ്കുവെക്കാം. യൂസര്‍മാര്‍ക്ക് ചാനല്‍ പിന്തുടരാനും അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. വാട്‌സ്ആപ്പിനെ പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്ട് ആക്കി മാറ്റാന്‍ പുതിയ ചാനല്‍ സേവനത്തിന് കഴിയുമെന്നാണ് മാതൃ സ്ഥാപനമായ മെറ്റ പറയുന്നത്.
ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമാണ് വാട്‌സ്ആപ്പിലെ ചാനല്‍ ഫീച്ചര്‍. ഫോളോ ചെയ്യുന്നവരുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കാനുള്ള വണ്‍വേ കമ്യൂണിക്കേഷന്‍ സൗകര്യമാണിത്. ചാനല്‍ തുടങ്ങിയ വ്യക്തിക്കോ സ്ഥാപനത്തിനോ മാത്രമേ അതില്‍ സന്ദേശം പങ്കുവെക്കാന്‍ കഴിയൂ.
ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും സ്റ്റിക്കറുകളും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ചാനലുകളില്‍ നല്‍കിയിട്ടുണ്ട്. സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് അവ നോട്ടിഫിക്കേഷനായി ലഭിക്കും. ചാനല്‍ ഫീച്ചര്‍ ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും കൂടുതല്‍ രാജ്യങ്ങളിലെ ഉപയോക്താക്കളിലേക്ക് ചാനലുകളെത്തിച്ചുവരികയാണ്.
അപ്‌ഡേറ്റ്‌സ് എന്ന പ്രത്യേക ടാബിലായിരിക്കും ചാനലുകള്‍ ഉണ്ടാവുക. വാട്‌സ്ആപ്പില്‍ തിരഞ്ഞുകൊണ്ട് ചാനലുകള്‍ ഉപയോക്താക്കള്‍ക്ക് കണ്ടെത്താനാകും. അപ്‌ഡേറ്റ്‌സ് ടാബ് എത്തുന്നതോടെ സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ളത് പോലെ മുകളിലേക്ക് മാറ്റി സജ്ജീകരിക്കും.
ഏതെങ്കിലും ചാനല്‍ നിങ്ങള്‍ പിന്തുടര്‍ന്നാല്‍, നിങ്ങളുടെ ഫോണ്‍ നമ്പറും പ്രൊഫൈല്‍ ചിത്രങ്ങളും അതിന്റെ അഡ്മിനോ, പിന്തുടരുന്ന മറ്റുള്ളവര്‍ക്കോ കാണാന്‍ സാധിക്കില്ല. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമായിരിക്കും ആയുസ്സ്. അതിന് ശേഷം അവ നീക്കംചെയ്യപ്പെടും.
പ്രവാസികള്‍ക്കായി സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാളം ന്യൂസ് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. നാട്ടിലെ വാര്‍ത്തകളോടൊപ്പം സൗദിയിലേയും ഗള്‍ഫ് നാടുകളിലേയും വാര്‍ത്തകള്‍ ആധികാരികമായി വായനക്കാരില്‍ എത്തിക്കുന്ന മലയാളം ന്യൂസ് ചാനല്‍ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം.