ഹൈദരാബാദ്- അമേരിക്കയില്‍ പഠിക്കാനെത്തി പട്ടിണിയിലായ ഇന്ത്യന്‍ വിദ്യാര്‍ഥിനി ഇനിയും നാട്ടില്‍ മടങ്ങി എത്തിയില്ല. കഴിഞ്ഞ ജൂലൈയിലാണ് യുഎസിലെ ചിക്കാഗോയില്‍ ഹൈദരാബാദ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി സയ്യിദ ലുലു മിന്‍ഹാജ് പട്ടിണിയിലാണെന്ന് കണ്ടെത്തിയത്.
തന്നെ സഹായിക്കാന്‍ വിദ്യാര്‍ഥിനി ആരെയും അനുവദിക്കുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകല്‍. ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നാട്ടിലേക്ക് മടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ബിരുദാനന്തര പഠനത്തിനാണ് വിദ്യാര്‍ഥിനി
യുഎസിലെത്തിയത്.
ഹൈദരാബാദ് വിടുന്നതിനുമുമ്പ്, ഷദാന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള മൗലാ അലിയിലായിരുന്നു താമസം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഡിട്രോയിറ്റിലെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് രണ്ട് വര്‍ഷം മുമ്പ് യുഎസിലെത്തിയത്. ജൂലൈയില്‍ മുഴുവന്‍ സാധനങ്ങളും മോഷ്ടിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ചിക്കാഗോയിലെ തെരുവില്‍ പട്ടിണിയിലാണെന്ന് കണ്ടെത്തിയത്. യു.എസിലുണ്ടായ ദുരനുഭവം വിദ്യാര്‍ഥിനിയെ വിഷാദത്തിലേക്ക് നയിച്ചിരുന്നു.
ജൂലൈയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പോഷകാഹാരക്കുറവുള്ളതായും ബുദ്ധിമുട്ടുന്നതായും കാണപ്പെട്ടു. തുടര്‍ന്ന് മകളെ നാട്ടിലെത്തിക്കാന്‍ മാതാവ് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് അപേക്ഷിച്ചു
വീഡിയോ വൈറലായതോടെ, മകളെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇടപെടണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അമ്മ സയ്യിദ വഹാജ് ഫാത്തിമ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, രണ്ടു മാസമായിട്ടും വിദ്യാര്‍ത്ഥിനി ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയിട്ടില്ല.
സയ്യിദ സെയ്ദിക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ഞങ്ങള്‍ എല്ലാ പിന്തുണയും ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്‌തെങ്കിലും വിദ്യാര്‍ഥിനി ഇതുവരെ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ലെന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് മുഹമ്മദ് റഹീം ഖാന്റെ കത്തിന് മറുപടിയായി
ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. യുഎസ് വിസ ഉള്ളതിനാല്‍, യുഎസില്‍ തുടരണോ ഇന്ത്യയിലേക്ക് മടങ്ങണോ എന്ന് തീരുമാനിക്കേണ്ടത് സയ്യിദ ലുലുവാണെന്നും കോണ്‍സുലേറ്റ് കൂട്ടിച്ചേര്‍ത്തു.