മംഗളൂരു- കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
ജില്ലയിലേക്ക് കടക്കുന്ന ചരക്ക് വാഹനങ്ങള്‍ പരിശോധിക്കാന്‍ അതിര്‍ത്തി കേന്ദ്രങ്ങളില്‍ ചെക്ക്‌പോസ്റ്റുകള്‍ തുറക്കാന്‍ ആരോഗ്യവകുപ്പ് പോലീസിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന പഴവര്‍ഗങ്ങള്‍ പരിശോധിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മംഗളൂരുവിലെ എട്ട് മെഡിക്കല്‍ കോളേജുകളോട് മസ്തിഷ്‌കജ്വരം ഉണ്ടെന്ന് സംശയിക്കുന്ന രോഗികളെ നിരീക്ഷിക്കാന്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.സുദര്‍ശന്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പനി സര്‍വേ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുദര്‍ശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജില്ലാ വെന്‍ലോക്ക് ആശുപത്രി ഉള്‍പ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. നിപയോ മസ്തിഷ്‌ക പനിയോ ഉണ്ടെന്ന് സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണ കന്നഡയില്‍ ഇതുവരെ നിപാ കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ സംസ്ഥാനമായ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതിന് ശേഷം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.