അമല പോള്‍ ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. സംവിധായകന്‍ വിജയുമായുള്ള വിവാഹവും വിവാഹമോചനവും താരത്തെ തളര്‍ത്തിയിട്ടില്ല. സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് താരം ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ നയന്‍താരയും അനുഷ്‌കയുമാണ് ഇത്തരം സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. നയന്‍സിനോട് മത്സരിക്കാനാണ് അമല പോള്‍ ശ്രമിക്കുന്നതെന്നാണ് നയന്‍സിന്റെ ആരാധകര്‍ പറയുന്നത്. അമ്മ കണക്ക് എന്ന സ്ത്രീ പക്ഷ ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം അമല പോള്‍ കരാറ് ചെയ്ത ചിത്രമാണ് 'അതോ അന്ത പറവൈ പോലെ'. നവാഗതനായ കെ ആര്‍ വിനോദ് സംവിധാനം ചെയ്യുന്ന അഡ്വഞ്ചര്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തിലെ നായകന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഓഡിഷന്‍ നടത്തിയിരുന്നു.
ഒടുവില്‍ ബോളിവുഡ് അവതാരകനില്‍ നിന്ന് നായക നിരയിലേക്ക് കടന്ന സമീര്‍ കോച്ചര്‍ക്കാണ് നറുക്ക് വീണത്. കഴിഞ്ഞ ഐപിഎല്ലിന് ശേഷമാണ് സമീര്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ അമലയുടെ കാമുകനായിട്ടാണ് സമീര്‍ എത്തുന്നതെന്നാണ് സൂചന