കൊച്ചി- ത്രീ ബെല്‍സ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച് പോള്‍ വര്‍ഗീസ് കഥ എഴുതി സാബു ജയിംസ് സംവിധാനം ചെയ്യുന്ന 'ഒരുവട്ടം കൂടി' എന്ന സിനിമയുടെ ട്രെയിലര്‍ പ്രശസ്ത താരങ്ങളുടെ സോഷ്യല്‍ മീഡിയ
ഒഫീഷ്യല്‍ പേജുകളിലൂടെ പ്രകാശനം ചെയ്തു.
ചിത്രത്തില്‍ മനോജ് നന്ദം, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, ശരത് കോവിലകം, അമല റോസ് ഡൊമിനിക്ക്, ഊര്‍മ്മിള മഹന്ത തുടങ്ങിയവരാണ് അഭിനയിച്ചത്. ക്യാമറ, എഡിറ്റിംഗ്, ഗാനരചന എന്നിവ സംവിധായകനായ സാബു ജെയിംസ് ആണ് കൈകാര്യം ചെയ്തത്.
പ്രവീണ്‍ ഇമ്മട്ടി, സാം കടമ്മനിട്ട എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആലാപനം: കെ. എസ്. ചിത്ര, സുദീപ് കുമാര്‍. പശ്ചാത്തല സംഗീതം: പ്രവീണ്‍ ഇമ്മട്ടി. പി. ആര്‍. ഒ: എം. കെ. ഷെജിന്‍.
ഈ ചിത്രം സാഗ ഇന്റര്‍നാഷണല്‍ സെപ്റ്റംബര്‍ 22ന് തിയേറ്ററുകളില്‍ എത്തിക്കും.