ഗര്‍ഭിണിയായ ആടിനെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന് പരാതി

ആടിന്റെ ഉടമ അസ്ലു പരാതി ഉയര്‍ത്തിക്കാട്ടുന്നു

ന്യൂദല്‍ഹി- ഹരിയാനയില്‍ മെവാത്തില്‍ ഗര്‍ഭിണിയായ ആടിനെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സത്തിനിരയാക്കിയെന്ന പരാതിയുമായി ഉടമ രംഗത്തെത്തി. ജൂലൈ 25-ന് രാത്രി തന്റെ ആടിനെ എട്ടു യുവാക്കള്‍ ചേര്‍ന്ന് ലൈംഗിക വൈകൃതത്തിനിരയാക്കിയതെന്ന് ഉടമ അസ്ലു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികളെല്ലാം മുങ്ങിയിരിക്കുകയാണെന്ന് നാഗിന പോലീസ് സ്റ്റേഷന്‍ മേധാവി രജ്ബീര്‍ സിങ് പറഞ്ഞു. ആടിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനിരിക്കുകയാണ് പോലീസ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രതിവൈകൃതത്തിനിരയാക്കപ്പെട്ടതിനു പുറമെ ആടിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചിട്ടുമുണ്ടെന്ന് മൃഗസംരക്ഷണ സംഘടനയായ പെറ്റ ഇന്ത്യയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് കോഓഡിനേറ്റര്‍ മീത് അഷര്‍ പറഞ്ഞു.
 

Latest News