പാക്കിസ്ഥാന് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുന്‍ ക്രിക്കറ്റ് താരവും തെഹ്രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാനെ അഭിനന്ദനമറിയിക്കാന്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് ഇസ്ലാമാബാദിലെത്തിയെന്ന വ്യാജ വാര്‍ത്തയും ഫോട്ടോയും ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍നിന്നു മാത്രം ഷെയര്‍ ചെയ്തത് നാലായിരത്തിലേറെ തവണ. മറ്റു സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും ഈ ഫോട്ടോ ആഘോഷമായി.
കെജ്് രിവാളിനെ രാജ്യദ്രോഹിയെന്ന് ആക്ഷേപിച്ചുകൊണ്ട് ഐ സപ്പോര്‍ട്ട് യോഗി എന്ന ഗ്രൂപ്പിലാണ് വ്യാജ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.
യഥാര്‍ഥത്തില്‍ ഈ ഫോട്ടോ രണ്ടു വര്‍ഷം മുമ്പ്, 2016 മാര്‍ച്ചില്‍ ഇംറാന്‍ ഖാന് ദല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണ്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കൂടിക്കാഴ്ച നടത്തിയ ഇംറാന്‍ ഖാന് അരവിന്ദ് കെജ് രിവാളിനെ കാണാന്‍ ആഗ്രഹം പ്രകടപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി കെജ്് രിവാള്‍ ഇംറാന്‍ ഖാനെ പൂച്ചെണ്ട് നല്കി സ്വീകിരിക്കുന്നതാണ് ചിത്രം.