കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിനെത്തിയ ബോളിവുഡ് സുന്ദരി കത്രീന കൈഫിനെ ഒരു ബിസിനസുകാരന്‍ ആലിംഗനം ചെയ്യാന്‍ വരുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം കത്രീന കൈഫ് ഡല്‍ഹിയില്‍ പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ പട്ടേലിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹവേദിയിലേക്ക് കയറുന്നതിനിടെ മധ്യവയസ്‌കനായ ഒരു ബിസിനസുകാരന്‍ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ കത്രീന അനുവദിച്ചില്ല. ആലിംഗനം നല്‍കാതെ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്നായിരുന്നു അയാളോട് കത്രീന പറഞ്ഞത്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.