Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

ചെന്നൈ-സിനിമാ- നാടക നടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.തൃശ്ശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗണ്.  അഞ്ചുപതിറ്റാണ്ടിലധികമായി പരമേശ്വരന്‍ നായര്‍ ചെന്നൈയില്‍ സ്ഥിരതാമസമാണ്. ഏതാനും വര്‍ഷം പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം 1968 മുതല്‍ 1991 വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐഡിപിഎലിലും ജോലി ചെയ്തു. 
വിരമിച്ചശേഷം നാടകപ്രവര്‍ത്തനം, മലയാളിസംഘടനാ പ്രവര്‍ത്തനം, രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. മദിരാശി കേരളസമാജം ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമ, സീരിയല്‍, നാടകം, പരസ്യചിത്രം തുടങ്ങിയവയില്‍ അഭിനയിച്ചിട്ടുണ്ട്. 
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'അനന്തഭദ്രം' എന്ന സിനിമയിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു. ദൂരദര്‍ശനിലും സ്വകാര്യ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്‌കാരം പരമേശ്വരന്‍ നായര്‍ക്കാണ് ലഭിച്ചത്. 

Latest News