ഉലാന്‍ബാതര്‍-മൂന്ന് ദിവസം മുമ്പ് പ്രശസ്ത യൂട്യൂബറായ ധ്രുവ് രാഠി പങ്കുവച്ച ഒരു യൂട്യൂബ് വീഡിയോ ഇതിനകം കണ്ടത് 12 ലക്ഷം പേരാണ്. ധ്രുവിന്റെ മംഗോളിയയിലേക്കുള്ള യാത്രയുടെ യൂട്യൂബ് വീഡിയോയായിരുന്നു അത്. പച്ചപ്പും പ്രകൃതി ഭംഗിയും ഇഷ്ടപ്പെടുന്ന യാത്രാപ്രേമികള്‍ക്ക് ഈ വീഡിയോ ഒരു ദൃശ്യങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നതാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രത ഉള്ളതിനാല്‍ മംഗോളിയയെ ഏറ്റവും ശൂന്യമായ രാജ്യം എന്ന് വിളിക്കുന്നു എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. മരതക പച്ച നിറങ്ങളാല്‍ തിളങ്ങുന്ന കുന്നുകളാല്‍ ചുറ്റപ്പെട്ട മണല്‍ നിറഞ്ഞ ഭൂപ്രദേശങ്ങളും ചിതറിക്കിടക്കുന്ന, ഊര്‍ജ്ജസ്വലമായ നീല ജലാശയങ്ങളോടെയും വീഡിയോ പുരോഗമിക്കുന്നു. 'രാജ്യത്തെ ജനസംഖ്യയുടെ പകുതിയും' താമസിക്കുന്ന മംഗോളിയയുടെ തലസ്ഥാനമായ ഉലാന്‍ബാതറില്‍ നിന്നാണ് ധ്രുവ് തന്റെ മംഗോളിയന്‍ യാത്ര ആരംഭിക്കുന്നത്. മംഗോളിയയില്‍ 3.5 ദശലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് താമസിക്കുന്നതെന്ന് ധ്രുവ് വിശദീകരിക്കുന്നു. അതായത് 'ഒരു ചതുരശ്ര കിലോമീറ്ററിന് 2 പേര്‍' എന്ന തരത്തിലാണ് ജനസാന്ദ്രത. ഒരു ഹെലികോപ്റ്ററില്‍ കയറിയാണ് ധ്രുവ് ആദ്യ സ്ഥലത്തെത്തുന്നത്. അതാണ് ഖുഖ് നൂര്‍ തടാകം. ലഡാക്കിലെ പാംഗോങ് ത്സോ തടാകവുമായി താരതമ്യപ്പെടുത്തി അതിന്റെ അദ്ദേഹം വിവരിക്കുന്നു. ഒപ്പം, നിശബ്ദതയെ തടസ്സപ്പെടുത്തുന്ന പുല്‍ച്ചാടികള്‍ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് കൊണ്ട് ''ഈ ഹെലികോപ്റ്ററില്‍ വന്ന ആളുകളല്ലാതെ മറ്റാരും ഇവിടെയില്ല,'' എന്ന് കൂട്ടിച്ചേര്‍ക്കുന്നു.
പിന്നാലെ സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തിലുള്ള ഒട്ട്‌ഗോണ്ടെംഗര്‍ സേക്രഡ് പര്‍വ്വതം അദ്ദേഹം സന്ദര്‍ശിക്കുന്നു. അവിടെ 'മിക്ക ആളുകളും മാംസവും പാലുല്‍പ്പന്നങ്ങളും കൊണ്ട് ഉപജീവിക്കുന്നു.' കാരണം അവിടെ കൃഷി ചെയ്യാന്‍ പറ്റില്ലെന്നത് തന്നെ. മംഗോളിയയില്‍ ഏകദേശം 4 ദശലക്ഷം കുതിരകളാണ് ഉള്ളത്. അതായത് രാജ്യത്ത് മനുഷ്യരേക്കാള്‍ കൂടുതല്‍ കുതിരകളുണ്ടെന്ന് തന്നെ.