Sorry, you need to enable JavaScript to visit this website.

കറന്‍സി മാറ്റം നടന്നാല്‍ സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും നേട്ടമാകും

ന്യൂദല്‍ഹി- ഇന്ത്യന്‍ രൂപയിലും റിയാലിലും വ്യാപാരം നടത്താന്‍  ഇന്ത്യയും സൗദിയും ധാരണയിലെത്തിയാല്‍ ഇരു രാജ്യങ്ങള്‍ക്കും വലിയ നേട്ടമാകും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. വ്യാപാരം പ്രാദേശിക കറന്‍സികളിലേക്ക് മാറ്റുന്നതിനുള്ള ഉദാഹരണമായി നേരത്തെ യു.എ.ഇയുമായി ഇന്ത്യ ഒപ്പുവെച്ച ധാരണ മുന്നിലുണ്ട്. റിയാല്‍, രൂപ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് കറന്‍സി മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. ചര്‍ച്ച പ്രാഥമിക ഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താക്കിയിട്ടുണ്ട്.
യു.എ.ഇയുടെ അനുഭവം പരിശോധിച്ചാകും സൗദി അറേബ്യ തീരുമാനമെടുക്കുക. പരസ്പരമുള്ള ഇടപാടുകള്‍ക്ക് പ്രാദേശിക കറന്‍സി ഉപയോഗിക്കുന്നതിലൂടെ വിദേശ വിനിമയത്തിനുള്ള ചെലവും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ലാഭിക്കാനാകും. സൗദിയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇതു നേട്ടമാകും.  ഇന്ത്യന്‍ രൂപ, സൗദി റിയാല്‍  വിദേശ വിനിമയവിപണി ശക്തിപ്പെടുത്തുക, പരസ്പരം നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ഇടപാടുകള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് ലോക്കല്‍ കറനന്‍സി സെറ്റില്‍മെന്റിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഇടനിലയ്ക്കായി യു.എസ്. ഡോളര്‍ പോലുള്ള ഒരു മൂന്നാം രാജ്യത്തിന്റെ കറന്‍സിയെ ആശ്രയിക്കുന്നത് കുറയ്ക്കാം. ഇരു രാജ്യങ്ങളിലേയും കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ഉള്‍പ്പെടുന്ന എല്ലാ വിദേശ നാണ്യ കൈമാറ്റങ്ങളും,  മൂലധന ഇടപാടുകളും രൂപയോ റിയാലോ ഉപയോഗിച്ച് തീര്‍പ്പാക്കാനാവും.
കൈമാറ്റം സുഗമമാക്കുന്നതിന്, രണ്ട് രാജ്യങ്ങൡും കേന്ദ്ര ബാങ്കുകള്‍ പ്രാദേശിക കറന്‍സി കൈമാറ്റ സംവിധാനം സജ്ജീകരിക്കും. പിന്നീട്  പണകൈമാറ്റ സന്ദേശമയയ്ക്കല്‍ സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കും. കൈമാറ്റ സംവിധാനം സ്ഥാപിച്ചാല്‍ ഉടനടി ലഭ്യമാകുന്ന പ്രയോജനം ഡോളര്‍, യൂറോ തുടങ്ങിയ മറ്റ് കറന്‍സികളുമായുള്ള വിനിമയ നിരക്കിനെ ആശ്രയിക്കാതെ സ്വതന്ത്രമായി രണ്ട് കറന്‍സികള്‍ക്കും വില നിശ്ചയിക്കാന്‍ സഹായിക്കുന്ന ഒരു രൂപ -റിയാല്‍ വിദേശ നാണ്യ കൈമാറ്റ കമ്പോളത്തിന്റെ വികസനം ആയിരിക്കും. ഇന്ത്യയുടേയും സൗദിയുടേയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് പരസ്പരം ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്നതിനും, ആയാസമില്ലാതെ വാണിജ്യം ചെയ്യുന്നതിനും, വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും വിനിമയ നിരക്ക് വ്യതിയാനത്തിന്റെ അപകടസാധ്യതകള്‍ കണക്കിലെടുക്കേണ്ടതില്ല.

 

Latest News