മുംബൈ- പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യകളിലേക്ക് വിരല്‍ ചൂണ്ടി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ വീണ്ടും. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്രം ഉദ്ഘാടനത്തിനായി ഒത്തുകൂടുന്ന വന്‍ ജനക്കൂട്ടത്തിന്റെ മടക്കയാത്രയ്ക്കിടെ ഗുജറാത്തിലെ ഗോധ്രയ്ക്ക് സമാനമായ സംഭവം നടന്നേക്കാമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ജല്‍ഗാവില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുജറാത്തിൽ ട്രെയിൻ കോച്ചിന് തീയിട്ടതിനെ തുടർന്ന് നടന്ന കലാപത്തിനു സമാനമായ കലാപമുണ്ടാകുമെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2002 ഫെബ്രുവരി 27 നാണ് ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനില്‍ വെച്ച് അയോധ്യയില്‍ നിന്ന് സബര്‍മതി എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന കര്‍സേവകര്‍ ആക്രമിക്കപ്പെട്ടത്.ഇത് സംസ്ഥാനത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ സൃഷിടിക്കുകയും മുസ്ലിംകൾ കൂട്ടക്കൊലക്കിരയാകുകയം ചെയ്തു. ം
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അടുത്ത ജനുവരിയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യനാണ് സാധ്യത. ക്ഷേത്രം ഉദ്ഘാടനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങൾ അയോധ്യയിൽ എത്തിച്ചേരും. ഈ സാഹചര്യം വീണ്ടും കലപമുണ്ടാക്കാൻ ഉപയോഗപ്പെടുത്തുമെന്നാണ് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകുന്നത്.
ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വന്തമായി നേട്ടങ്ങളൊന്നുമില്ലെന്നും അവർ ഇപ്പോള്‍ തന്റെ പിതാവ് ബാല്‍ താക്കറെയുടെ പാരമ്പര്യത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ ശ്രമിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.