Sorry, you need to enable JavaScript to visit this website.

തൃക്കാക്കര സദ്യയും പുലികളിയും ഇനി നാഷണൽ ജിയോഗ്രഫിക് ചാനലിലും

ഓണത്തിന്റെ മലയാളി ഗൃഹാതുര സ്മരണയായ തൃക്കാക്കര ക്ഷേത്രത്തിലെ ഓണസദ്യ മുതൽ പുലികളി വരെയുള്ളവ ലോകമൊന്നാകെയുള്ള  പ്രേക്ഷകരിലേക്ക് കഴിഞ്ഞ ദിവസം മുതൽ ലഭ്യമായിത്തുടങ്ങി.
നാഷണൽ ജിയോഗ്രഫിക് ചാനലിൽ തുടങ്ങിയ ഇന്ത്യാസ് മെഗാ ഫെസ്റ്റിവൽസ് ഷോയിലൂടെയാണ് മലയാളിയുടെ സ്വകാര്യാഭിമാനമായ ഈ വേറിട്ട കാഴ്ചകൾ കൂടി ലോകത്തിന് മുന്നിൽ എത്തുന്നത്. 
എല്ലാ ബുധനാഴ്ചയും രാത്രി എട്ടിനാണ് നാഷണൽ ജിയോഗ്രഫിക് ചാനലിലെ ഇന്ത്യ മെഗാ ഫെസ്റ്റിവൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ലോക പ്രശസ്ത സെലിബ്രിറ്റി ഷെഫുമാരായ ഗാരി മെഹിഗൻ, പാബ്ലോ നരഞ്‌ജോ അഗുലാരെ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ആറ് ഭാഗങ്ങളുള്ള ഒന്നിൽ 44 മിനിറ്റ് ദൈർഘ്യമുള്ള പരമ്പരയാണിത്.
ഓണം കൂടാതെ ഗണേശോത്സവം, ദുർഗാപൂജ, ഹോൺബിൽ, ഫൂലോം കി ഹോളി, ഈദുൽ ഫിത്വർ എന്നിവ കൂടിയാണ് മഹത്തായ ഇന്ത്യൻ ആഘോഷ സംസ്‌കാരം അവതരിപ്പിക്കുവാനായി ഈ പരമ്പരയിൽ സംപ്രേഷണം ചെയ്യുന്നത്.

Latest News