Sorry, you need to enable JavaScript to visit this website.

ലുലുവിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് പുരസ്‌കാരം

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചെന്നൈയിൽ നടത്തിയ ഇൻഡസ്ട്രിയൽ വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ മാനേജ്‌മെന്റ് കോംപറ്റീഷൻ 2023 ലെ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ലുലു. കൊച്ചി ലുലു മാളിനും തിരുവനന്തപുരം ലുലു മാളിനും പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച വാട്ടർ മാനേജ്‌മെന്റ് സിസ്റ്റത്തിനാണ് കൊച്ചി ലുലു മാൾ അവാർഡ് നേടിയത്. മഴവെള്ള സംഭരണത്തിനുള്ള എക്‌സലൻസ് പുരസ്‌കാരം തിരുവനന്തപുരം ലുലു മാൾ സ്വന്തമാക്കി. ഏറ്റവും മികച്ച എൻജിനീയറിംഗ് സാങ്കേതിക മികവോടെ സജ്ജീകരിച്ച സംവിധാനമാണ് ലുലുവിലേത് എന്ന് അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 
ചെന്നൈയിൽ നടന്ന ചടങ്ങിൽ കൊച്ചി ലുലു മാൾ സീനിയർ ചീഫ് എൻജിനീയർ പി. പ്രസാദ് മികച്ച വാട്ടർ മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി. 
മഴവെള്ള സംഭരണത്തിനുള്ള എക്‌സലൻസ് പുരസ്‌കാരം, തിരുവനന്തപുരം ലുലു മാളിന് വേണ്ടി സുദീപ് ഇ.എ, അഖിൽ ബെന്നി എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെന്നൈ കോർപറേഷൻ ചീഫ് എൻജിനീയർ മഹേഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കോചെയർമാൻ വേണു ഷാൻബാഗ് എന്നിവരാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

Latest News