മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം വേദിപങ്കിട്ടതിലുള്ള സന്തോഷം പ്രകടിപ്പിച്ച് നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍. ബഹ്‌റൈനില്‍ നടന്ന പരിപാടിയിലായിരുന്നു നടി മുന്‍ രാഷ്ട്രപതിക്കൊപ്പം പങ്കെടുത്തത്.
മുന്‍ രാഷ്ട്രപതി അഭിവന്ദ്യനായ രാംനാഥ് കോവിന്ദ്ജിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അദ്ദേഹം എന്റെ പ്രസംഗത്തെ അഭിനന്ദിച്ച് സംസാരിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ല, ചിത്രങ്ങളില്‍ കാണും പോലെ ഒരു ചെറിയ കുട്ടിയപോലെ ആര്‍ദ്രമായ സന്തോഷത്തോടെ ചിരിച്ചു. ഇത്തരം ഒരു പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിന് സംഘാടകരോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചു. കര്‍ണാടക മന്ത്രി മധുബംഗാരപ്പ, ബഹ്‌റൈന്‍ അംബാസിഡര്‍ വിനോദ് കെ. ജേക്കബ്, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവരെ പരിപാടിക്കിടെ പരിചയപ്പെട്ടതിലുള്ള സന്തോഷവും നവ്യ പങ്കുവെച്ചു.