കോടിക്കണക്കിന് വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. സന്ദേശങ്ങള്‍ ടൈപ്പുചെയ്യുന്നതില്‍ കഴിവില്ലാത്തവരും സന്ദേശങ്ങളില്‍ അക്ഷരത്തെറ്റുകള്‍ പതിവായി വരുത്തുന്നവരുമാണ് കൂടുതല്‍ സന്തോഷിക്കുക.
ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങള്‍ അയച്ച് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.
തങ്ങളുടെ മെസേജുകള്‍ എങ്ങനെ എഡിറ്റ് ചെയ്യണം എന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒരു സന്ദേശം കമ്പനി ഉപയോക്താക്കള്‍ക്ക് അയച്ചിട്ടുണ്ട്.
'അയച്ച് 15 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് ഏത് സന്ദേശവും എഡിറ്റ് ചെയ്യാം, അത് ചാറ്റിലെ എല്ലാവര്‍ക്കും അപ്‌ഡേറ്റ് ചെയ്യും. എഡിറ്റ് ചെയ്ത സന്ദേശങ്ങളില്‍ ടൈംസ്റ്റാമ്പിന് അടുത്തായി 'എഡിറ്റഡ്' എന്ന വാക്ക് ഉണ്ടായിരിക്കും,' 180 ലധികം രാജ്യങ്ങളിലായി 2 ബില്യണിലധികം ഉപയോക്താക്കളുള്ള കമ്പനി അതിന്റെ ഉപയോക്താക്കള്‍ക്കും വെബ്‌സൈറ്റിനും അയച്ച സന്ദേശത്തില്‍ പറഞ്ഞു.
എഡിറ്റ് ചെയ്ത സന്ദേശങ്ങള്‍ കാണാന്‍ നിങ്ങളുടെ ആപ്പ് അപ്‌ഡേറ്റ് ചെയ്യുക- ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു.