റാബത്ത്- മൊറോക്കോ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1037 ആയി ഉയര്‍ന്നതായി മൊറോക്കോ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 1200 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
ശക്തമായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്നു വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മൂലം ഭൂചലനമുണ്ടായ പല പ്രദേശങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവിച്ചത്. സെക്കന്‍ഡുകളോളം ഭൂചലനത്തിന്റെ പ്രകമ്പനം നിലനിന്നതായി പ്രദേശവാസികള്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.