Sorry, you need to enable JavaScript to visit this website.

ഫുൽവാരി ഷെരീഫ് കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാറ്റ്‌ന- ഫുൽവാരി ഷെരീഫ് തീവ്രവാദ കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് റിയാസ് മഅറൂഫിനെ ബിഹാർ പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് ചമ്പാരനിലെ സുഭാഷ് ചൗക്കിൽനിന്നാണ് ഇയാളെ പിടികൂടിയത്. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അന്വേഷിക്കുന്ന ഫുൽവാരി ഷെരീഫ് കേസിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ വർഷം ജൂലൈ 12നാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ബിഹാർ സംസ്ഥാന സെക്രട്ടറിയായിരുന്നു റിയാസ് മഅറൂഫ്.
 

Latest News