Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി സംഘടിപ്പിക്കുന്ന അത്താഴവിരുന്നില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനെതിരെയായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജ്യത്തെ 60 ശതമാനം ജനങ്ങളുടെയും നേതാവിനെ ബി. ജെ. പി അത്താഴ വിരുന്നിലേക്ക് ക്ഷണിക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇതിനായി അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം ജി20 ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴ വിരുന്നിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ക്ക് ക്ഷണമില്ല. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്. ഡി. ദേവെഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

Latest News