ചെന്നൈ- ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി വീട്ടില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ഡോക്ടര്‍മാരുടെ മുഴുസമ നിരീക്ഷണത്തിലായിരുന്ന കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരതരമായതോടെയാണ് ആശുപത്രിയിലേക്കു മാറ്റിയത്. അര്‍ദ്ധരാത്രി പിന്നിട്ട് 1.30-ന് കരുണാനിധിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ചെന്നൈ കാവേരി ഹോസ്പിറ്റല്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളെ തുടര്‍ന്നാണിത്.
കടുത്ത പനിയും അണുബാധയും കാരണം ഏതാനും ദിവസങ്ങളായി ഡോക്ടര്‍മാരുടെ സംഘം വീട്ടില്‍ ആശുപത്രി സമാന സംവിധാനങ്ങള്‍ ഒരുക്കിയായിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്. 94-കാരനായ കരുണാനിധിയിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകന് എം.കെ സ്റ്റാലിന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിയിലേക്കു മാറ്റിയത്. അതേസമയം രക്തസമ്മര്‍ദ്ദ നില സാധാരണ നിലയിലാക്കിയിട്ടുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ കുരണാനിധിയെന്നും കാവേരി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അരവിന്ദന് ശെല്‍വരാജ് പറഞ്ഞു.