ന്യൂദല്‍ഹി-രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് നിയമസഭാ സീറ്റുകളില്‍ ബി.ജെ.പിയും പ്രതിപക്ഷവും മൂന്ന് സീറ്റുകള്‍ വീതം കരസ്ഥമാക്കി. ഉത്തര്‍പ്രദേശിലെ ഘോസിയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നു.
ത്രിപുരയിലെ ധാന്‍പൂരില്‍ ബി.ജെ.പിയുടെ ബിന്ദു ദേബ്‌നാഥും ബോക്‌സാനഗറില്‍ ബി.ജെ.പിയുടെ തഫജ്ജല്‍ ഹുസൈനും വിജയിച്ചു. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍വതി ദാസാണ് വിജയിച്ചത്.
കേരളത്തിലെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പശ്ചിമബംഗാളിലെ ധൂപ്ഗുരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മല്‍ ചന്ദ്ര റോയിയും ദുംരി ഉപതെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ഥി ബെബി ദേവിയും വിജയിച്ചു.