രണ്‍ബീറിന്റെ കാമുകിയായി മാറിയിരിക്കുകയാണ് ബോളിവുഡിന്റെ ക്യൂട്ട് ഗേള്‍ ആലിയ ഭട്ട്. താന്‍ പ്രണയത്തിലാണെന്ന് രണ്‍ബീര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ പ്രണയകഥ തുടരുമ്പോള്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് പറയുകയാണ് ദീപിക.
എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല. അത് മാനസികമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അയാള്‍ക്ക് രണ്ടാമത് ഒരു അവസരം നല്‍കാന്‍ ഞാന്‍ തയ്യാറായി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം. അയാള്‍ എന്നോട് വീണ്ടും യാചിച്ചു. അത് വിശ്വസിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ വീണ്ടും അയാളെ എല്ലാ തെളിവുകളോടു കൂടി പിടികൂടി. ആ ദു:ഖത്തില്‍ നിന്ന് തിരികെ കരകയറാന്‍ സമയമെടുത്തു. ഇനി ഒരു തിരിച്ചുപോക്കില്ല. ആ കപ്പല്‍ കരവിട്ടു. ദീപിക പറഞ്ഞു.
ദീപികയുമായി അകന്ന റണ്‍ബീര്‍ കത്രീന കൈഫുമായി പ്രണയത്തിലായി. വിവാഹത്തോളം എത്തിയ ആ ബന്ധം 2017ല്‍ തകര്‍ന്നു. അതിനു ശേഷമാണ് റണ്‍ബീര്‍ ആലിയയുമായി അടുക്കുന്നത്. ആലിയയുമായി പ്രണയത്തിലാണെന്ന് റണ്‍ബീര്‍ തന്നെ തുറന്ന് പറഞ്ഞു.