ഷാരൂഖ് ഖാനും നയന്‍താരയും തകര്‍ത്തഭിനയിച്ച ജവാന് തിയേറ്ററുകളില്‍ വന്‍ പ്രതികരണം. നല്ല സിനിമയെന്നാണ് ഭൂരിപക്ഷം നിരൂപകരും വാഴ്ത്തുന്നത്. ചിത്രം ഇതിനകം തന്നെ ബ്ലോക്ക്ബസ്റ്റര്‍ ആയിക്കഴിഞ്ഞു.
കിംഗ് ഖാന്റെ കൂറ്റന്‍ കട്ടൗട്ടുകളുമായാണ് ഇന്ന് റിലീസ് ചെയ്ത ചിത്രത്തെ തിയറ്ററുകള്‍ സ്വീകരിച്ചത്. തിയേറ്ററിനുള്ളില്‍നിന്നുള്ള നിരവധി ദൃശ്യങ്ങളും ആളുകള്‍ പങ്കിടാന്‍ തുടങ്ങി. പലരും തിയറ്ററിനുള്ളില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആദ്യ പ്രദര്‍ശനം കഴിഞ്ഞയുടന്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാററ് ഫോം എക്‌സ് അഭിപ്രായങ്ങളാല്‍ നിറഞ്ഞു. കിംഗ് ഖാനെ പ്രശംസകൊണ്ട് മൂടുന്നതാണ് മിക്ക അഭിപ്രായങ്ങളും. പഠാനു പിന്നാലെ ജവാനും ക്ലിക്കായതോടെ ബോളിവുഡിലെ മുടിചൂടാമന്നനായി മാറുകയാണ് ഷാറൂഖ്.