Sorry, you need to enable JavaScript to visit this website.

അത് ഡ്യൂപ്ലിക്കേറ്റ് സന്യാസി, തലയെടുക്കൽ ഭീഷണി കാര്യമാക്കുന്നില്ല-ഉദയനിധി സ്റ്റാലിൻ

ചെന്നൈ- തലയെടുക്കുമെന്നതു പോലുള്ള പ്രസ്താവനകളെ താൻ ഭയപ്പെടുന്നില്ലെന്നും സമാനമായ വധഭീഷണി നേരിട്ട മുത്തച്ഛൻ കരുണാനിധിയുടെ പാതയിലാണ് താനെന്നും മന്ത്രി ഉദയനിധി സ്റ്റാലിൻ.  സമ്മേളനത്തിൽ ആ പരാമർശം നടത്തുമ്പോൾ ആളുകളിൽ നിന്ന് ധാരാളം പ്രതികരണങ്ങൾ വരുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ഇപ്പോൾ അതാണ് കാണുന്നതെന്നും അയോധ്യ സന്യാസി പരമഹംസ് ആചാര്യയുടെ വധഭീഷണിയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

“തമിഴ്‌നാട്ടിൽ കഴിഞ്ഞ രണ്ട് ദിവസമായി എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. സനാതന ധർമ്മം എന്ന ഒറ്റ വാക്കിനെ ചൊല്ലിയാണ് തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ആളുകൾ എന്നെക്കുറിച്ച് സംസാരിക്കുന്നത്- അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അമിത് ഷാ മുതൽ നദ്ദ വരെ ഇപ്പോൾ ഉദയനിധിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയൊട്ടാകെ എന്നെ അറസ്റ്റ് ചെയ്യാൻ പരാതി നൽകിയിട്ടുണ്ട്.

ഒരു വിശുദ്ധൻ എന്റെ തലയ്ക്ക് സമ്മാനം നിശ്ചയിച്ചിരിക്കുന്നു. ഉദയനിധിയുടെ തല വെട്ടിമാറ്റുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്റെ തലയോട് സന്യാസിക്ക്  എന്താണിത്ര വാത്സല്യം? സന്യാസിയായ നിങ്ങൾക്ക് എങ്ങനെ ഒരു കോടി രൂപ ലഭിക്കും? നിങ്ങൾ ഒരു യഥാർത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റ് സന്യാസിയണോ? എനിക്ക് നിങ്ങളെ കുറിച്ച് സംശയമുണ്ട്. എന്റെ തല ചീകാൻ എന്തിന് 10 കോടി? ഒരു ചീപ്പിന് 10 രൂപ തന്നാൽ ഞാൻ തന്നെ മുടി ചീകും- മന്ത്രി പറഞ്ഞു. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്ന് ആരോപിച്ച് സനാതന നിർമ്മാർജ്ജന സമ്മേളനത്തിൽ ഉദയനിധി നടത്തിയ പ്രസ്താവന രാജ്യത്തുടനീളം ബി.ജെ.പിയും സംഘ്പരിവാറും വൻ വിവാദമാക്കിയിരുന്നു. 

Latest News