Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; കെ.സി വേണുഗോപാൽ 16 അംഗ സമിതിയിൽ

ന്യൂഡൽഹി - ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എ.ഐ.സി.സി 16 അംഗ തെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ പ്രസിഡന്റുമാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ അംഗങ്ങളായ സമിതിയിൽ കേരളത്തിൽനിന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അംഗമാണ്.
 അംബികാ സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദനൻ മിസ്ത്രി, എൻ ഉത്തം കുമാർ റെഡ്ഡി, ടി.എസ് സിങ് ദിയോ, കെ.ജെ ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്‌നിക്, പി.എൽ പൂനിയ, ഓംകാർ മർകം എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
 

Latest News