കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ കടുത്ത മത്സരം കാഴ്ച വെച്ചുകൊണ്ട് പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുടെ എലിവേറ്റ് വരുന്നു. ആറു വർഷത്തിന് ശേഷം കൊണ്ടുവരുന്ന പുതിയ മോഡൽ ഇന്ന് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡബ്ല്യൂആർ വി ആണ് ഇതിന് മുൻപ് പുറത്തിറക്കിയ മോഡൽ. ഇതിന്റെ ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. നല്ല ഉയരവും ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്ന എലിവേറ്റ്, ഇ3 എയർക്രോസിന്റെ 511ലിറ്റർ കപ്പാസിറ്റിക്ക് ശേഷം, എതിരാളികൾക്കിടയിലെ രണ്ടാമത്തെ വലിയ ബൂട്ട് സ്‌പേസുമായാണ് വിപണിയിലെത്തുന്നത്.
ഹോണ്ട സിറ്റിയിൽ പരീക്ഷിച്ച 1.5 ലിറ്റർ ശഢഠഋഇ പെട്രോൾ എഞ്ചിനാണ് എലിവേറ്റിൽ ഉപയോഗിക്കുന്നത്. 6 സ്പീഡ് മാനുവൽ, സിവിടി ട്രാൻസ്മിഷൻ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ. ഹൈബ്രിഡ് ഓപ്ഷന് പകരം, 2026 ഓടെ എലിവേറ്റ് എസ്‌യുവിക്ക് ഒരു ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാനും പദ്ധതിയുണ്ട്. 11 ലക്ഷം രൂപ മുതലായിരിക്കും വിലയെന്നാണ് സൂചന.
എൽഇഡി പ്രോജക്ടർ ഹെഡ് ലാം്ബുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 10.35 ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഏഴ് ഇഞ്ച് ഡിജിറ്റൽ െ്രെഡവേഴ്‌സ് ഡിസ്‌പ്ലേ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ തുടങ്ങിയ മറ്റു അകർഷക ഫീച്ചറുകളുമുണ്ട്. ആറ് എയർബാഗുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, ലെയ്ൻവാച്ച് ക്യാമറ, ചൈൽഡ് സീറ്റ് മൗണ്ടുകൾ, എന്നിവയും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻകീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉൾപ്പെടുന്ന അഡാപ്റ്റീവ് െ്രെഡവർ അസിസ്റ്റൻസ് സിസ്റ്റവും വാഹനത്തിന്റെ പ്രത്യേകതകളാണ്. ഇത് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു.