മധുരിക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന മോണ്ടലസ് ഇന്ത്യ ലഘു പാനീയം ടാങ്ക് പുതിയ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് എന്നെന്നും കാത്തുസൂക്ഷിക്കുന്ന ഓർമകൾ അടിസ്ഥാനമാക്കിയുള്ള സെപ്റ്റംബർ അഞ്ചു വരെയുള്ള കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
കുട്ടിക്കാലത്തെ ഓണവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ സ്മരണകൾ അയവിറക്കുവാനുള്ളതാണ് ഈ പ്രചാരണം. ഉത്സവ വെർച്വൽ കഥാപുസ്തകമായ ''ഓണം ടാങ്കി കഥകൾ'' ആണ് ഈ പ്രചാരണത്തിന്റെ മുഖ്യ ഭാഗം. പ്രമുഖ ഇല്ലസ്‌ട്രേറ്റർമാരായ അലീസിയ സൗസ, ആരോഷ് തേവാടത്തിൽ, പെൻസിലാശാൻ തുടങ്ങിയവരാണ് ഈ കഥാപുസ്തകത്തിലെ വരകൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ഇന്നത്തെ കാലത്തെ കുട്ടികൾക്കായി ബ്രാൻഡ് സാമൂഹിക, ഡിജിറ്റൽ മാധ്യമ ചാനലുകളെയും കാമ്പയിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.