ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ യാത്രാ, സമയ വിവരങ്ങൾ അറിയാൻ ഇനി വെബ്‌സൈറ്റ് സന്ദർശിക്കണമെന്നില്ല. വിവരങ്ങളെല്ലാം വാട്‌സാപ്പിലെത്തും. മേക്ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ ഈ സേവനം നൽകുന്നത്. വാട്സ്ആപ്പിന്റെ ജനപ്രീതി തിരിച്ചറിഞ്ഞാണ് ഇങ്ങനെ ഒരു പദ്ധതിയെന്ന് റെയിൽവേ അവകാശപ്പെടുന്നു.
റെയിൽവേ വെബ്സൈറ്റുകളിൽ കയറാതെയും ആപ്ലിക്കേഷനുകൾ ഉപയോഗിക്കാതെയും വാട്സ്ആപ്പ് വഴി ട്രെയിൻ സ്റ്റാറ്റസ്, ട്രെയിൻ പുറപ്പെട്ട റെയിൽവേ സ്റ്റേഷൻ തുടങ്ങിയ വിവരങ്ങൾ അറിയാൻ സാധിക്കും.
ഐആർസിടിസി ലൈവ് ട്രെയിൻ സ്റ്റാറ്റസ് ലഭിക്കാൻ മേക്ക് മൈ ട്രിപ്പിന്റെ വാട്സ്ആപ്പ് നമ്പർ 07349389104 ഫോണിൽ സേവ് ചെയ്താൽ മതി. ഇനി മേക്ക് മൈ ട്രിപ്പിന്റെ ചാറ്റ് തുറന്ന് ലൈവ് ട്രെയിൻ സ്റ്റാറ്റസ് അറിയാനുള്ള ട്രെയിൻ നമ്പർ അയക്കുക. ബുക്കിങ് സ്റ്റാറ്റസ് ആണ് അറിയേണ്ടതെങ്കിൽ പിഎൻആർ നമ്പർ നൽകിയാൽ മതി.