Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിൽ സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യാം

ഫേസ്ബുക്കിൽ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യാം. ഇതിനായി ഫേസ്ബുക്ക് ലോഗിൻ ചെയ്ത ശേഷം വലതുവശത്ത് മുകളിൽ ഹെൽപിനു ശേഷമുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം.  ഇവിടെനിന്ന്  ആക്ടിവിറ്റി ലോഗിൽ എത്താം. സൈറ്റിനകത്ത് നിങ്ങൾ ചെയ്യുന്നതെല്ലാം ഫേസ് ബുക്ക് ഈ ലോഗിലാണ് സൂക്ഷിക്കുന്നത്. ഇടതുവശത്ത് ഫോട്ടോസ്, ലൈക്ക്‌സ്, കമന്റ്‌സ് എന്നിവക്കു താഴെ മോർ ലിങ്കിൽ പോകാം. തുടർന്ന് താഴോട്ട് സെർച്ച് കാണാം. ഇവിടെ നിങ്ങൾ ഇതുവരെ ഫേസ്ബുക്കിൽ ചെയത് സെർച്ചുകളുടെ പട്ടിക തീയതി അടിസ്ഥാനമാക്കി കാണാം. വലതുവശത്തുള്ള ക്രോസ് ചെയ്ത സർക്കിളിൽ ക്ലിക്ക് ചെയ്ത് ഓരോ സെർച്ചും നീക്കം ചെയ്യാം.
വാട്‌സാപ്പിൽ നിങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസ് ആരോക്കെ നോക്കിയിട്ടുണ്ട് എന്ന് കാണാൻ കഴിയും. വാട്‌സാപ്പിൽ സ്റ്റാറ്റസ് ടാബ് തുറന്ന് മൈ സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്താൽ എത്ര പേർ നിങ്ങളുടെ സ്റ്റാറ്റസ് നോക്കിയിട്ടുണ്ടെന്ന് കാണാം. ഇവിടെയുള്ള നേത്ര ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ കോൺടാക്ട് ലിസ്റ്റിലെ ആരൊക്കെയാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ് കണ്ടതെന്ന് കാണാം. 
കൂട്ടുകാരുടെ അപ്‌ഡേറ്റുകൾ അവർ അറിയാതെ നോക്കണമെങ്കിൽ  അതിനും വഴിയുണ്ട്. സെറ്റിംഗ്‌സിൽ അക്കൗണ്ട്‌സിൽ പ്രൈവസിയിൽ റീഡ് റസീറ്റ്‌സ് എന്നതിലുള്ള ക്ലിക്ക് മാറ്റുകയാണ് ഇതിനായി ചെയ്യേണ്ടത്. ഇതിന്റെ ഒരു കുഴപ്പം നിങ്ങളുടെ അപ്‌ഡേറ്റ് ആരോക്കെ കണ്ടു എന്നും അറിയാൻ കഴിയില്ല. നിങ്ങൾ അയക്കുന്ന മെസേജുകൾ സ്വീകർത്താവ് വായിച്ചിട്ടുണ്ടോ എന്നു കാണിക്കുന്ന നീല ഡബിൾ ക്ലിക്കും ഇതോടെ അപ്രത്യക്ഷമാകും. 

Latest News