ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന അറ്റ്‌ലീ ചിത്രം ജവാന് മികച്ച പ്രീബുക്കിംഗ്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
മുംബൈയിലും ദല്‍ഹിയിലും ടിക്കറ്റുകള്‍ക്ക് 2400 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യദിനം ആഗോളതലത്തില്‍ ജവാന്‍ 100 കോടിയിലേറെ നേടുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാകും ജവാന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയത പഠാന്‍ ആദ്യദിനം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.
സെപ്റ്റംബര്‍ ഏഴിന് ജവാന്‍ തിയേറ്ററുകളില്‍ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പഠാന്റെ ബോക്‌സ് ഓഫീസ് വിജയം ആവര്‍ത്തിക്കാനുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ട്രെയിലറും ഗാനങ്ങളും നല്‍കുന്ന സൂചന. നയന്‍താര, വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.