അമേരിക്കയിൽ ജയിലിലായവർക്ക് വിദ്യാഭ്യാസത്തിനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനും ഇന്റർനെറ്റ് സൗകര്യമുള്ള ടാബ്‌ലറ്റുകൾ വിതരണം ചെയ്യുന്നു.
അമേരിക്കൻ ജയിലുകളിൽ പതിവായ ശബ്ദകോലാഹലങ്ങളും അക്രമവും കുറയ്ക്കാനും ടാബ് ലറ്റ് വിതരണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. സമൂഹ മാധ്യമങ്ങൾ നോക്കി പുറംലോകത്തുള്ളവർ തലതാഴ്ത്തിയിരിക്കുന്നവരെ പോലെ ജയിലിനകത്തുള്ള തടവുപുള്ളികളും തലതാഴ്ത്തി നിശ്ശബ്ദരായി ഇരുന്നുകൊള്ളുമെന്നാണ് യു.എസിലെ ജയിലധികൃതരുടെ കണ്ടത്തൽ.
കോൺകോഡിലെ പുരഷന്മാർക്കുള്ള ന്യൂ ഹാംപ്ഷയർ സ്റ്റേറ്റ് ജയിലിൽനിന്നുള്ള ദൃശ്യമാണ് ചിത്രം. കറക്ഷൻസ് ട്രാൻസിഷണൽ വർക്ക് സെന്ററിലെ അന്തേവാസി, കറക്ഷൻസ് ഓഫീസർ ഗ്ലെൻ ഡിന്നിംഗിൽനിന്ന് ലഭിച്ച ടാബ്‌ലറ്റ് പരിശോധിക്കുന്നു. അന്തേവാസികളുടെ ടാബ്‌ലറ്റുകൾ വീണ്ടും ചാർജ് ചെയ്യുന്നതിനായി ഹബിലേക്ക് വെക്കുന്നതാണ് രണ്ടാമത്തെ ചിത്രം.