പ്രമുഖ സംവിധായകന്‍ മണിരത്‌നത്തെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെക്ക ചിവന്തവാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ സുഹാസിനി മണിരത്‌നവും അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരിക്കുകയാണ്. അതേസമയം, സാധാരണയുള്ള ചെക്കപ്പിനായിട്ടാണ് അദ്ദേഹം ആശുപത്രിയിലെത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, ജ്യോതിക തുടങ്ങിയവരെ പ്രമുഖ കഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ് ചെക്ക ചിവന്തവാന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്.