കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കോടികൾ ചെലവഴിച്ച് ഓണാഘോഷം വിപുലമായി നടത്തുന്നതിനെതിരെ പലകോണുകളിൽനിന്നും ഒളിഞ്ഞും തെളിഞ്ഞം ആക്ഷേപം ഉയരുന്നുണ്ട്. അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്തുന്നത്.
ഈ സാഹചര്യത്തിൽ ഓണാഘോഷം ധൂർത്തല്ലേയെന്നാണ് ചോദ്യം. വെദ്യുതിഇല്ലാത്തപ്പോൾ ദീപാലങ്കാരങ്ങൾ വേണമായിരുന്നോയെന്നും ചോദിക്കുന്നു.
എന്നാൽ ഓണം പോലെയുള്ള ആഘോഷങ്ങൾ നമുക്ക് വേണം. മാവേലിക്കാലം നമ്മുടെ സ്വപ്നമാണ്. മനുഷ്യരെല്ലാവരും ഒന്നുപോലെയുള്ള കാലം. സന്തോഷമുള്ള ജനതയാണ് ഒരു നാടിന്റെ ഐശ്വര്യം. നഗരങ്ങളും ഗ്രാമങ്ങളും സന്തോഷിക്കട്ടെ.കലയും നൃത്തവും പാട്ടും നമുക്ക് വേണം. എന്തിന്റെ പേര് പറഞ്ഞാണേലും ഇതിനെതിരെ നിൽക്കുന്നവരെ ഒറ്റപ്പെടുത്തണം.
അതിര് വിട്ട ആഘോഷങ്ങളാണ് കുഴപ്പമുണ്ടാക്കുന്നത്. മദ്യവും മയക്കുമരുന്നും ആഘോഷത്തിന്റെ ഭാഗമാകാതെ സൂക്ഷിക്കണം. മദ്യപിക്കാത്തവർ ആഘോഷവേളയിലും മദ്യപിക്കില്ലെന്ന് ഓർക്കുക. മദ്യപാനികളാണ് കൂടുതൽ കുടിക്കുന്നത്. ഇതിന് സ്വയം നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്.
പ്രതിസന്ധികളോ പരിമിതികളോ ജനത്തെ അറിയിക്കാതെ ഗംഭീരമായാണ് ഇത്തവണ ഓണം ആഘോഷിച്ചതെന്നാണ് മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം പറഞ്ഞത്. ശരിയാണിത്. പണത്തിന്റെ കുറവുകൊണ്ട് ആഘോഷങ്ങളെ ഇല്ലാതാക്കുന്നത് ശരിയായ രീതിയല്ലെന്നാണ് ഓണം നൽകുന്ന സന്ദേശവും. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞത് കാണം വിറ്റും ഓണം ഉണ്ണണമെന്ന്. എങ്കിലും ചെലവുകൾക്ക് ഒരു പരിധിയുണ്ടാകണമെന്ന് പറയുന്നതുംശരിതന്നെയാണ്. മുച്ചൂടും അടിച്ച് തീർക്കണമെന്നല്ല. ആവശ്യത്തിന് ആഘോഷങ്ങൾക്ക് ചെലവഴിക്കണം.
മനുഷ്യരുടെ ഒരുമയും സ്നേഹവും സന്തോഷവും പണത്തെക്കങറ്റ വലുതാണ്. എല്ലാവരും ഒന്നിച്ചാഘോഷിക്കുന്ന ഓണംപോലെയുള്ള ആഘോഷം വെറേയുണ്ടെന്ന് തോന്നുന്നില്ല. മതത്തിന്റെ പേര് പറഞ്ഞ് ചിലപിന്തിരിപ്പ•ങക്ത തങ്ങളുടെ അനുയായികളെ ഓണാഘോഷങ്ങളിൽനിന്ന് അകറ്റുന്ന നിലയും ഉണ്ട്. എന്നാൽ ഭൂരിപക്ഷം ജനതയും ഇത് തള്ളുകയാണ് പതിവ്, വർഗ്ഗീയവാദികളാണ് എല്ലാവരും ചേർന്നുള്ള ആഘോഷങ്ങളെ എതിർക്കുന്നത്. മനുഷ്യരുടെ സ്വരചേർച്ചയെ ഭയക്കുന്നത്. എല്ലാമതത്തിലും ഇത്തരത്തിലുള്ള വർഗീയവാദികളുണ്ട്. അക്കൂട്ടരെ ഒറ്റപ്പെടുത്തണം.
ഓണത്തിന്റെ ചരിത്രം തുടങ്ങുന്നത് തന്നെ ചേരമാൻപെരുമാളിൽനിന്നാണെന്ന് ചരിത്രകാര•ാർ പറഞ്ഞിട്ടുണ്ട്. പുരാണത്തിന്റെ പിൻബലം പിന്നീട് വന്ന് ചേർന്നതാണ്. തൃശ്ശൂരിൽ മുഹറത്തോടനുബന്ധിച്ച് നടന്നിരുന്ന പുലികളി മുസ്ലിം സമൂഹം ഉപേക്ഷിച്ചപ്പോൾ ഓണത്തിന്റെ ഭാഗമായി നടത്തുകയാണെന്ന് ഇന്ന് എത്രപേർക്കറിയാം. മുസ്ലിം വിഭാഗങ്ങളിലെ പഠാണി വിഭാഗക്കാരാണ് കൂടുതലായി പുലികളി നടത്തിയിരുന്നത്. ഉർദു സംസാരിക്കുന്ന ഇക്കൂട്ടർ രാജകീയസേനകളുടെ ഭാഗമായിരുന്നുവല്ലോ.
പട്ടികടിക്കല്ലേ വീട്ടുകാരേ..
ഞങ്ങൾ പഠാണിമാരായ പിള്ളേരാണ്
ഓണംകളിക്കാൻ വന്നതാണ്.
ഞങ്ങൾ കാണംവിറ്റു ഓണം കളിക്കുകയാണ്....
മധ്യതിരുവിതാംകൂറിലെ ഈ നാടൻപാട്ട് തന്നെ ഇത് ശരിവയ്ക്കുന്നു. ഓണഘോഷത്തിനായി ചെലവഴിക്കുന്ന പണം കലാകാര•ാർക്കും സാധാരണക്കാർക്കുമായാണ് വീതം വയ്ക്കുന്നത്. അതുധൂർത്തല്ല. കലയേയും സംസ്കാരത്തേയും പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്.
തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത്കാവടി, അമ്മൻകുടം, മേളങ്ങളിൽ പഞ്ചവാദ്യം ചെണ്ടമേളം, ശിങ്കാരിമേളം, ബാൻറുമേളം തുടങ്ങി പെരുമ്പറ മേളം, മുത്തുക്കുടയേന്തി കേരളീയ വേഷം ധരിച്ച പുരുഷ•ാർ, ഓലക്കുടയേന്തിയ മോഹിനിയാട്ട നർത്തകിമാർ, വേലകളി, ആലവട്ടം, വെൺചാമരം,. ഒപ്പനയും മാർഗംകളിയും ദഫ്മുട്ടും തിരുവാതിരകളിയും കോൽക്കളിയും,മയൂരനൃത്തം, പരുന്താട്ടം, ഗരുഡൻ പറവ, അർജുന നൃത്തം തുടങ്ങി കുമ്മാട്ടികളി വരെയുള്ള നാല് ഡസനോളം വൈവിദ്ധ്യമാർന്ന കേരളീയ കലാരൂപങ്ങൾ,. പൊയ്ക്കാൽ കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശൽ, വള്ളുവനാടൻ കലാരൂപങ്ങൾ ഇതൊക്കെ ഓണാഘോഷത്തിന്റെ ഭാഗമായി അണിനിരക്കുന്നുണ്ട്. ഗാനമേളകളും സൂഫിസംഗീതവും സംഗീതകച്ചേരിയും നാടകവും ഒക്കെ ഓണാഘോഷത്തിന്റെ ഭാഗമാണ്. വർഷത്തിലൊരിക്കലെങ്കിലും ഈ കാലാകാര•ാർക്ക് അഭിമാനത്തോടെ തങ്ങളുടെ കല അവതരിപ്പിക്കാനുള്ള വേദിയൊരുക്കിക്കൊടുക്കുന്നതെങ്ങനെ പാഴ്ചെലവാകും.
മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, രാജസ്ഥാൻ ഗുജറാത്ത്, അസം, തമിഴ്നാട്, കർണ്ണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഇത്തവണ ഓണാഘോഷത്തചന്റ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. നൂറ്റിയെൺപതോളം കലാകാര•ാരാണ് ഇതിന്റെ ഭാഗമാകുന്നത്. ബോഡോ ഫോക്ക് ഡാൻസ്, ചാരി ഫോക്ക് ഡാൻസ്, ഡങ്കി, ബദായ് ഡാൻസ്, വീരഗേഡ് ഡാൻസ്, മയൂർ നാട്യ, ഡാസൽപുരി ഫോക്ക് ഡാൻസ്, തപ്പു ഡാൻസ്, ലാവണി നൃത്തം എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ ഇന്നത്തെ ഘോഷയാത്രയുടെ ഭാഗമാകും. നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ കലകളെയറിയാനും ഇതവസരമാണ്.
വിവിധ വകുപ്പുകളുടെയും ഇതര സ്ഥാപനങ്ങളുടെയും വിഷയാധിഷ്ഠിത ഫ്ളോട്ടുകൾ ഉൾപ്പെടെ ഇരുന്നൂറോളം ദൃശ്യ ശ്രവ്യ കലാരൂപങ്ങൾ ഇന്നത്തെ ഘോഷയാത്രയ്ക്ക് മിഴിവേകും. ഇതൊക്കെ തയ്യാറാക്കുന്നതും കലാകാര•ാരാണ്. കേരളത്തനിമയെ അനുഭവിപ്പിക്കുന്നത് ഓണംപോലെയുള്ള ആഘോഷങ്ങളാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തോളോടുതോൾചേർന്ന് ആഘോഷിക്കുന്ന ഓണമാണ് കേരളത്തെ വേറിട്ടതായിനിലനിർത്തുന്നത്. ഓണാഘോഷത്തെ ഭയക്കുന്ന മനുഷ്യരിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണ്. രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി മനുഷ്യമനുസുകളിൽ വർഗ്ഗീയതയുടെ വിത്തുപാകുന്നവരാണ്. ഇത്തരക്കാർക്കെതിരെ ജാഗ്രതപാലിക്കണമെന്ന സന്ദേശം കൂടിയാണ് ഓണം നൽകുന്നത്.