ന്യൂഡൽഹി - ഡിഗ്രി സർട്ടിഫിക്കറ്റിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റിലും വിദ്യാർത്ഥികളുടെ ആധാർ നമ്പർ പ്രിന്റ് ചെയ്യുന്നത് അനുവദീനയമല്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ. ഇക്കാര്യം യു.ജി.സി സർവകലാശാലകളെ അറിയിച്ചു.
ഡിഗ്രി സർട്ടിഫിക്കറ്റിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റിലും ആധാർ നമ്പർ രേഖപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ യു.ഐ.ഡി.എ.ഐയുടെ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും യു.ജി.സി വ്യക്തമാക്കി.