Sorry, you need to enable JavaScript to visit this website.

ഫോട്ടോ വൈറലായി; ഫോട്ടോഗ്രാഫര്‍ക്ക് തല്ലും

ധാക്ക- മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ബംഗ്ലാദേശി കമിതാക്കള്‍ ചുംബിക്കുന്ന ദൃശ്യം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനമേറ്റു. ധാക്ക യൂനിവേഴ്‌സിറ്റിക്കു സമീപം വെച്ചാണ് ഫോട്ടോഗ്രാഫര്‍ ജിബോണ്‍ അഹ്്മദ് ഈ ചിത്രം പകര്‍ത്തിയത്. ഇതാണ് മഴക്കവിത, അവര്‍ പ്രണയിക്കട്ടെ എന്നാണ് പരിസരം മറന്നുള്ള ഈ ചുംബന ദൃശ്യത്തിന് ജിബോണ്‍ തലക്കെട്ട് നല്‍കിയത്.
ചിലര്‍ ഫോട്ടോയുടെ മനോഹരിത പ്രകീര്‍ത്തിച്ചപ്പോള്‍ മറ്റു ചിലര്‍ ശക്തമായി വിയോജിച്ചു. അല്‍പസമയത്തിനുശേഷം  ഫോട്ടോഗ്രാഫര്‍ ജിബോണ്‍ അഹ്്മദിനു മര്‍ദനമേറ്റ ഫോട്ടോയും ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ഒരു സംഘമാളുകളാണ് വടികളുമായെത്തി ഫോട്ടോഗ്രാഫറെ കൈകാര്യം ചെയ്തത്.

Latest News