Sorry, you need to enable JavaScript to visit this website.

സോണിയ അഗര്‍വാളും ജിനു ഇ തോമസും പ്രധാന വേഷത്തില്‍ ബിഹൈന്‍ഡ്ഡ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

കൊച്ചി- തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ ഒരു പതിറ്റാണ്ടിന് ശേഷം മലയാളത്തില്‍ എത്തുന്നു. പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബിഹൈന്‍ഡ്ഡ്' എന്നാണ് പേരിട്ടിരിക്കുന്നത്. 

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രശസ്ത നിര്‍മ്മാതാവും ചലച്ചിത്ര താരവുമായ വിജയ് ബാബുവിന്റെയും ഫ്രൈഡെ ഫിലിംസിന്റെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഷിജ ജിനു തന്നെയാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയും കുടുംബവും ഒരു പ്രത്യേക സാഹചര്യത്തില്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളെ അതിജീവിക്കാനുള്ള ശ്രമവും അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ബിഹൈന്‍ഡ്ഡ്  ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറാണ്. 

റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കര്‍ദാസും ടി. ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും സണ്ണി മാധവനും ആരിഫ് അന്‍സാറും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റര്‍: വൈശാഖ് രാജന്‍, പി. ആര്‍. ഓ: പി. ശിവപ്രസാദ്. 

Latest News