Sorry, you need to enable JavaScript to visit this website.

ദൽഹിയിൽ ആം ആദ്മി ശിവലിംഗത്തെ അപമാനിച്ചുവെന്ന് ബി.ജെ.പി, സ്വന്തം ഗവർണറാണ് പിന്നിലെന്ന് അറിഞ്ഞതോടെ മൗനം

ന്യൂദൽഹി- ജി-20 ഉച്ചകോടിയുടെ ഭാഗമായി ദൽഹിയിലെ ധൗല കുവാനിലെ അലങ്കാരം സംബന്ധിച്ച് ബി.ജെ.പി ദൽഹിയിലെ ആം ആദ്മി സർക്കാരിന് എതിരെ രംഗത്തെത്തിയിരുന്നു. ശിവലിംഗം അലങ്കാരത്തിനായി ഉപയോഗിച്ചു എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ശിവലിംഗം അലങ്കാരത്തിനുള്ളതല്ല. ധൗല കുവാൻ ഗ്യാൻവാപിയല്ല. ദൽഹിയിലെ ആം ആദ്മി സർക്കാർ ധൗല കുവാനിൽ ശിവലിംഗാകൃതിയിലുള്ള ജലധാരകൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ബിജെപിയുടെ മാധ്യമ പാനലിസ്റ്റ് ചാരു പ്രജ്ഞ ട്വീറ്റ് ചെയ്തത്. ഇത് ഹിന്ദുമതത്തെ പരിഹസിക്കലാണെന്ന് ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് വൈ സതീഷ് റെഡ്ഡിയും പറഞ്ഞു. ജലധാരയായി ശിവലിംഗിനെ ഉപയോഗിക്കുന്നു. വിനോദത്തിനായി ശിവലിംഗത്തിന്റെ പവിത്രതയെ നിസ്സാരമാക്കുകയാണോ? ഇത് ലജ്ജാകരമാണ്, അത് എത്രയും വേഗം നീക്കം ചെയ്യണം എന്നായിരുന്നു റെഡ്ഡി ട്വീറ്റ് ചെയ്തത്. ജി 20 ന് മുന്നോടിയായി ഡൽഹിയെ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലസ്ഥാനത്തെ ധൗല കുവാനിൽ ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ജലധാരകൾ സ്ഥാപിച്ചതിലൂടെ ഡൽഹി മന്ത്രി അതിഷി ശിവലിംഗത്തെ അനാദരിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താധാരയുടെ ഭാഗമായ അതിഷിയുടെ കീഴിലുള്ള ദൽഹി പിഡബ്ല്യുഡി ശിവലിംഗത്തെ ധൗല കുവാനിലെ ജലധാരയായി പരിഹസിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നത് സൗന്ദര്യവൽക്കരണമാണ് എന്നും ദയവു ചെയ്ത് ഇത്തരക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ബി.ജെ.പി നേതാക്കളിൽ ചിലർ ട്വീറ്റ് ചെയ്തത്.
എന്നാൽ ജലധാര സ്ഥാപിച്ചത് ബി.ജെ.പി നിയോഗിച്ച ദൽഹി ലഫ്റ്റനന്റ് ഗവർണർ തന്നെയാണെന്ന വിവരം പുറത്തുവന്നതോടെ ബി.ജെ.പി പ്രതിഷേധത്തിൽനിന്ന് പിൻവാങ്ങി.
 

Latest News